24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • *ഒരാഴ്ച കൂടി റേഷന്‍ മണ്ണെണ്ണ പഴയ വിലയ്ക്ക്, പിന്നീട് വില 81 രൂപ*
Kerala

*ഒരാഴ്ച കൂടി റേഷന്‍ മണ്ണെണ്ണ പഴയ വിലയ്ക്ക്, പിന്നീട് വില 81 രൂപ*

റേഷന്‍ മണ്ണെണ്ണയുടെ വില ലിറ്ററിന് 22 രൂപ കൂട്ടിയെങ്കിലും ഒരാഴ്ച കൂടി പഴയ വിലയില്‍ മണ്ണെണ്ണ ലഭിക്കും. പഴയ വിലയ്ക്ക് മണ്ണെണ്ണ വിതരണം ചെയ്യാന്‍ റേഷനിംഗ് കണ്‍ട്രോളര്‍ ഉത്തരവിറക്കി. ലിറ്ററിന് പഴയ വിലയായ 53 രൂപയ്ക്ക് ഈ മാസം 16 വരെ മണ്ണെണ്ണ ലഭിക്കും. അതിന് ശേഷം വില 81 രൂപയാകും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാനപാദ വിഹിതം ഇതുവരെ വാങ്ങാത്ത എ.എ.വൈ കാര്‍ഡുകാര്‍ക്കാണ് ഈ ഇളവ് ബാധകമാകുക. എന്നാല്‍ മിക്ക റേഷന്‍ കടകളിലും മണ്ണെണ്ണ സ്റ്റോക്കില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.

മണ്ണെണ്ണയുടെ വില ലിറ്ററിന് 81 രൂപയാക്കിയതോടെ ഇത്രയും ഉയര്‍ന്ന വിലക്ക് മണ്ണെണ്ണ എടുക്കാനാവില്ലെന്ന നിലപാടിലാണ് മൊത്ത വിതരണക്കാര്‍. മണ്ണെണ്ണയ്ക്ക് വില കുത്തനെ ഉയരുന്നത് തീരമേഖലയില്‍ അടക്കം സാധാരണക്കാര്‍ക്ക് കനത്ത തിരിച്ചടിയാകും. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ ലിറ്ററിന് 53 രൂപയ്ക്കായിരുന്നു റേഷന്‍ മണ്ണെണ്ണ വിതരണം ചെയ്തിരുന്നത്. ഫെബ്രുവരിയില്‍ ലിറ്ററിന് 6 രൂപ വര്‍ധിച്ചിരുന്നെങ്കിലും കേരളത്തില്‍ വില കൂടിയിരുന്നില്ല.

Related posts

കേരളത്തില്‍ നടപ്പാക്കിയത് 45534 കോടിയുടെ 15 പദ്ധതികള്‍;കേന്ദ്ര മന്ത്രിക്കും മുഖ്യമന്ത്രിയുടെ മറുപടി

Aswathi Kottiyoor

പുഴുക്കലരി വെട്ടിക്കുറച്ച് കേന്ദ്രം ; റേഷൻകടകൾ പ്രതിസന്ധിയിൽ

Aswathi Kottiyoor

വാ​യു​മ​ലി​നീ​ക​ര​ണം: നി​ർ​മാ​ണ, പൊ​ളി​ക്ക​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ഡ​ൽ​ഹി

Aswathi Kottiyoor
WordPress Image Lightbox