22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മഴക്കാലപൂർവ ശുചീകരണ യജ്ഞം; വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കും
Kerala

മഴക്കാലപൂർവ ശുചീകരണ യജ്ഞം; വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കും

സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനത്തിന് സാധ്യതയുള്ളതിനാൽ മഴക്കാലപൂർവ ശുചീകരണത്തിന് പ്രത്യേക യജ്ഞം നടത്താൻ ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ തീരുമാനം. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെയും നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. മഴക്കാലം വരുന്നതിന് മുമ്പുതന്നെ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ മന്ത്രിമാർ നിർദേശം നൽകി.

കൊതുകിന്റെ ഉറവിട നശീകരണം നടത്താൻ എല്ലാ ജില്ലകളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്ത് പ്രത്യേക യജ്ഞത്തിന്റെ ഭാഗമായി ഡ്രൈ ഡേ ആചരിക്കുന്നതാണ്. വീടുകളിൽ ഞായറാഴ്ചകളിലും, സ്‌കൂളുകളിൽ വെള്ളിയാഴ്ചകളിലും, സ്ഥാപനങ്ങളിൽ ശനിയാഴ്ചകളിലും, ഡ്രൈ ഡേ ആചരിക്കണം. വീടും, സ്ഥാപനവും, പരിസരവും ശുചിയാക്കണം. കൊതുക് മുട്ടയിടാതിരിക്കാൻ ഒരു തുള്ളി വെള്ളം പോലും കെട്ടിനിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഓരോ ജില്ലകളും റിപ്പോർട്ട് ചെയ്യുന്ന പകർച്ചവ്യാധിക്കനുസരിച്ച് കർമ്മ പദ്ധതി തയ്യാറാക്കണം. ജില്ലാ കളക്ടർമാർ അതിന് നേതൃത്വം നൽകണമെന്നും മന്ത്രി വ്യക്തമാക്കി.

Related posts

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഫയൽ അദാലത്ത് തുടരുന്നു

Aswathi Kottiyoor

ദുരിതാശ്വാസ ക്യാമ്പുകളില്‍ കോവിഡ് മാനദണ്ഡം പാലിക്കാന്‍ ശ്രദ്ധിക്കണം: മുഖ്യമന്ത്രി.

Aswathi Kottiyoor

*75ന്‍റെ നിറവില്‍ രാജ്യം; സ്വാതന്ത്ര്യ ദിനാഘോഷം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്.*

Aswathi Kottiyoor
WordPress Image Lightbox