യുക്രെയ്നിലെ വടക്കു-പടിഞ്ഞാറൻ കീവിൽ തകർന്ന രണ്ട് കെട്ടിടത്തിൽനിന്ന് 26 മൃതദേഹങ്ങൾ കണ്ടെത്തി. ബോറോഡിയങ്ക പട്ടണത്തിലെ തകർന്ന കെട്ടിടങ്ങളിൽനിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
26 മൃതദേഹങ്ങൾ കണ്ടെത്തിയതായി യുക്രെയ്ൻ പ്രോസിക്യൂട്ടർ ജനറൽ ഐറിന വെനിഡിക്ടോവ പറഞ്ഞു. റഷ്യൻ ആക്രമണം പൊതുജനത്തെ ലക്ഷ്യമിട്ടാണ്. ഇവിടെ സൈനിക താവളങ്ങൾ ഇല്ലെന്നും ഐറിന പറഞ്ഞു.
റഷ്യ ക്ലസ്റ്റർ ബോംബുകളും റോക്കറ്റ് ലോഞ്ചറുകളും ഉപയോഗിച്ച് വലിയ ആക്രമണമാണ് അഴിച്ചുവിടുന്നതെന്നും ഐറിന കൂട്ടിച്ചേർത്തു.