27.2 C
Iritty, IN
July 3, 2024
  • Home
  • Kerala
  • ഇന്ന്‌ എല്ലാ ജില്ലയിലും മഴ ; കാറ്റടിക്കും, ജാഗ്രത വേണം
Kerala

ഇന്ന്‌ എല്ലാ ജില്ലയിലും മഴ ; കാറ്റടിക്കും, ജാഗ്രത വേണം

സംസ്ഥാനത്ത്‌ വ്യാഴാഴ്‌ച എല്ലാ ജില്ലയിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന്‌ കാലാവസ്ഥാ വകുപ്പ്‌ മുന്നറിയിപ്പ്‌. അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത്‌ ഇടിയോടെ മഴയുണ്ടാകും. തെക്കൻ ആന്തമാൻ കടലിനു മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത 48 മണിക്കൂറിൽ ന്യൂനമർദമായി ശക്തിപ്രാപിക്കും. കേരളം, കർണാടക, ലക്ഷദ്വീപ്‌ തീരങ്ങളിൽ മീൻപിടിത്തത്തിനു തടസ്സമില്ല.

കാറ്റടിക്കും; ജാഗ്രത വേണം
സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാനിർദേശം പുറത്തിറക്കി.
● മഴ പെയ്യുമ്പോൾ മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനം പാർക്ക് ചെയ്യാനോ പാടില്ല. വീട്ടുവളപ്പിലെ അപകടകരമായ മരച്ചില്ല വെട്ടണം. പൊതുയിടങ്ങളിൽ അപകടാവസ്ഥയിലുള്ള മരം ശ്രദ്ധയിൽപ്പെട്ടാൽ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കണം.
● ഉറപ്പില്ലാത്ത പരസ്യ ബോർഡ്‌, വൈദ്യുത പോസ്റ്റ്‌, കൊടിമരം തുടങ്ങിയവ ബലപ്പെടുത്തുകയോ അഴിച്ചുവയ്‌ക്കുകയോ ചെയ്യണം.
● കാറ്റ് വീശി തുടങ്ങുമ്പോൾ ജനലുകളും വാതിലുകളും അടയ്‌ക്കണം. ജനലുകളുടെയും വാതിലുകളുടെയും സമീപത്തും ടെറസിലും നിൽക്കരുത്‌.
● ഓലമേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ 1077 എന്ന നമ്പരിൽ വിളിച്ച് അറിയിക്കണം.
● വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീണാൽ 1912, 1077 എന്നീ നമ്പരിൽ അറിയിക്കണം. ജനങ്ങൾ അറ്റകുറ്റപ്പണി ചെയ്യരുത്‌.
● പത്രം, -പാൽ വിതരണക്കാരും അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവരും ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതിക്കമ്പി പൊട്ടി വീണിട്ടില്ലെന്ന് ഉറപ്പാക്കണം.
● കൃഷിയിടങ്ങളിലെ വൈദ്യുതിക്കമ്പി സുരക്ഷിതമാണെന്ന് ഉറപ്പാക്കണം.
● നിർമാണ ജോലിക്കാർ കാറ്റും മഴയും ശക്തമാകുമ്പോൾ ജോലി നിർത്തിവയ്‌ക്കണം.

Related posts

കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയ്ക്ക് ലെവല്‍ 3 ആംബുലന്‍സ്*

Aswathi Kottiyoor

പ്ലാസ്റ്റിക്; പിഴയീടാക്കാൻ ആരംഭിച്ചു

Aswathi Kottiyoor

64006 കുടുംബങ്ങളെ ദത്തെടുത്തു ; താങ്ങും തണലുമായി സർക്കാർ

Aswathi Kottiyoor
WordPress Image Lightbox