30.4 C
Iritty, IN
October 6, 2024
  • Home
  • Kanichar
  • നവ കേരളം കര്‍മ്മ പദ്ധതി 2 ന്റെ ഭാഗമായി കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി
Kanichar

നവ കേരളം കര്‍മ്മ പദ്ധതി 2 ന്റെ ഭാഗമായി കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി

കണിച്ചാര്‍ : നവ കേരളം കര്‍മ്മ പദ്ധതി 2 ന്റെ ഭാഗമായി കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 11,55,000 രൂപ ചിലവില്‍ 13 വാര്‍ഡുകളിലേക്കായി നിര്‍മ്മിച്ച മിനി എം.സി.എഫ്  ബോട്ടില്‍ ബൂത്ത് സ്ഥാപിക്കുന്നതിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം കണിച്ചാറില്‍ നടന്നു. ഹരിത കേരള മിഷന്‍ ജില്ല കോഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷാന്റി തോമസ്, സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗങ്ങളായ തോമസ് വടശേരി, ലിസമ്മ മംഗലത്തില്‍, ജോജന്‍ എടത്താഴെ, പഞ്ചായത്ത് അംഗങ്ങളായ ജിമ്മി അബ്രഹാം, ഷോജറ്റ് ചന്ദ്രന്‍ കുന്നേല്‍, പഞ്ചായത്ത് സെക്രട്ടറി എന്‍ പ്രദീപന്‍,അസിസ്റ്റന്റ് എഞ്ചിനീയര്‍ ബി വി വിഷ്ണു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

 

Related posts

കണിച്ചാർ കിഴക്കേ മാവടി പുഞ്ചവയല്‍ റോഡിന്റെ അരികിടിഞ്ഞു: പ്രദേശവാസികളായ 25 ഓളം കുടുംബങ്ങളുടെ യാത്ര ദുസ്സഹമാകുന്നു…..

Aswathi Kottiyoor

എന്‍.സി.പി കണിച്ചാര്‍ മണ്ഡലം കമ്മിറ്റി രൂപീകരണവും പൊതുയോഗവും മടപ്പുരചാലില്‍ നടന്നു

Aswathi Kottiyoor

ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox