ചരക്കുവാഹനങ്ങൾ ഓടിക്കാൻ അബുദാബിയിൽ പുതിയ പെർമിറ്റുകൾ എടുക്കണമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ. ചരക്കുകൾ കൈകാര്യംചെയ്യുന്ന സ്ഥാപനങ്ങൾ സം യോജിത ഗതാഗത വകുപ്പിനുകീഴിലെ അസാതീൽ ട്രാക്കിംഗ് സംവിധാനത്തിൽ നിന്നാണ് ഇതിനായുള്ള പ്രത്യേക പെർമിറ്റ് കരസ്ഥമാക്കേണ്ടത്.
ചരക്കുഗതാഗതം സുരക്ഷിതമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം. ചരക്കുസ്ഥാപ നങ്ങളുടെ പ്രവർത്തനം, വാഹനം, ഡ്രൈവർ എന്നീ വിഭാഗങ്ങൾക്കെല്ലാം പ്രത്യേക പെർമിറ്റുകൾ എ ടുത്തിരിക്കണം. ചരക്കുകൾ കൊണ്ടുപോകുന്ന ഹെവി വാഹനങ്ങൾക്കുമാത്രമല്ല, ചെറുവാഹനങ്ങൾക്കും ഈ നിയന്ത്രണങ്ങൾ ബാധകമാണ്.