24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • വീഡിയോ കോൺഫറൻസിന്‌ ഇനി ‘വി കൺസോൾ’
Kerala

വീഡിയോ കോൺഫറൻസിന്‌ ഇനി ‘വി കൺസോൾ’

സർക്കാർ വകുപ്പുകൾക്കായി ഉപയോഗിക്കാവുന്ന ‘വി കൺസോൾ’ കേരളത്തിന്റെ ഔദ്യോഗിക വീഡിയോ കോൺഫറൻസ് പ്ലാറ്റ്ഫോമായി. ഇതിനുള്ള അഞ്ചുവർഷ കരാർ അംഗീകരിച്ച്‌ വിവരസങ്കേതിക വകുപ്പ്‌ ഉത്തരവിറക്കി. ഇതോടെ സ്വന്തമായി ഔദ്യോഗിക വീഡിയോ കോൺഫറൻസ് പ്ലാറ്റ്ഫോം സജ്ജീകരിക്കുന്ന ആദ്യസംസ്ഥാനമായി കേരളം.

ടെക്ജെൻഷ്യ വികസിപ്പിച്ച വി കൺസോൾ സോഫ്‌റ്റ്‌വെയർ സർക്കാരിന് സൗജന്യമാണ്‌‌. 41 കോടി രൂപ ലൈസൻസ്‌ വില കണക്കാക്കുന്ന ഇതിന്‌ പകരം കൊച്ചി, ചേർത്തല ഇൻഫോപാർക്കുകളിൽ 15,000 ചതുരശ്ര അടി സ്ഥലം ടെക്ജെൻഷ്യക്ക്‌‌ അനുവദിക്കും. ഇതിന്റെ വാടക വർഷം 79.81 ലക്ഷം രൂപ സർക്കാർ വഹിക്കും. അഞ്ചുവർഷം ആകെ ചെലവ്‌ 4.41 കോടിയും.
2020ൽ കേന്ദ്ര ഐടി മന്ത്രാലയം സംഘടിപ്പിച്ച ഇന്നൊവേഷൻ ചലഞ്ചിലെ വിജയികളാണ് ടെക്ജെൻഷ്യ. കേന്ദ്രസർക്കാരിന്റെ ഓൺലൈൻ യോഗങ്ങൾ വി കൺസോളിലാണ്‌. കേരള ഹൈക്കോടതി, സിഎജി, ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ, ഇന്ത്യൻ പ്ലാസ്‌മാ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ നേവി, സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷൻ തുടങ്ങിയവയും വി കൺസോൾ ഉപയോഗിക്കുന്നു. മറ്റ് വീഡിയോ കോണ്‍ഫറന്‍സിങ് സോഫ്‌റ്റ്‌വെയറിൽനിന്ന്‌ വ്യത്യസ്‌തമായി ചെലവ് കുറവും വ്യക്തതകൂടുതലുമാണ്‌. ഒരേസമയം ധാരാളം പേർക്ക് പങ്കെടുക്കാനുമാകും. കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് ഊർജ്ജം പകരുന്നതാണ്‌ സർക്കാർ തീരുമാനം.

Related posts

സി​ൽ​വ​ർ​ലൈ​ൻ; മൂ​ന്ന് ജി​ല്ല​ക​ളി​ലെ സാ​മു​ഹി​കാ​ഘ​ത പ​ഠ​നം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി‌‌‌

Aswathi Kottiyoor

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

പ്രകോപനപരമായ വസ്ത്രധാരണം’ സ്ത്രീകളെ അപമാനിക്കാനുള്ള ലൈസന്‍സല്ല; സിവിക് ചന്ദ്രന്‍ കേസില്‍ ഹൈക്കോടതി.

Aswathi Kottiyoor
WordPress Image Lightbox