27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • സ്‌റ്റാർട്ടപ്‌ മിഷൻ വിളിക്കുന്നു ; വിദ്യാർഥികൾക്ക്‌ സംരംഭകരാകാം
Kerala

സ്‌റ്റാർട്ടപ്‌ മിഷൻ വിളിക്കുന്നു ; വിദ്യാർഥികൾക്ക്‌ സംരംഭകരാകാം

നൂതന ആശയങ്ങളുള്ള വിദ്യാർഥികൾക്ക്‌ സംരംഭകത്വ അവസരമൊരുക്കി കേരള സ്‌റ്റാർട്ടപ്‌ മിഷൻ. സംസ്ഥാനത്തെ ക്യാമ്പസുകളിൽനിന്ന്‌ വിദ്യാർഥികളെ കണ്ടെത്തി സംരംഭകത്വത്തിലേക്ക് നയിക്കുക ലക്ഷ്യമിട്ട്‌ സംഘടിപ്പിക്കുന്ന ‘ഐഡിയ ഫെസ്റ്റി’ലേക്ക്‌ അപേക്ഷിക്കാം. ഫെസ്റ്റിലൂടെ 1000 വിദ്യാർഥികളെ കണ്ടെത്തി അവരിൽ നിന്നുള്ള 100 മികച്ച ആശയങ്ങൾക്ക്‌ സാമ്പത്തിക പിന്തുണ നൽകും.

അധ്യാപകർക്കും ഫെസ്റ്റിൽ അവസരം നൽകും. ആശയഘട്ടം, രൂപകൽപ്പനാഘട്ടം, പ്രോട്ടോടൈപ്‌ ഇതിലേതെങ്കിലും തലത്തിലുള്ള പ്രായോഗിക ആശയമുള്ളർക്ക്‌ അപേക്ഷിക്കാം. അപേക്ഷിക്കുമ്പോൾ കമ്പനി രജിസ്ട്രേഷൻ നിർബന്ധമല്ല. മുമ്പ്‌ ഐഡിയ ഗ്രാന്റ്‌ ലഭിച്ചവർക്ക്‌ അപേക്ഷിക്കാനാകില്ല. തെരഞ്ഞെടുക്കപ്പെടുന്ന 1000 വിദ്യാർഥികൾക്ക് സ്റ്റാർട്ടപ്‌ ബൂട്ട് ക്യാമ്പുകളിൽ പങ്കെടുക്കാൻ അവസരം ഒരുക്കും. മാർഗനിർദേശവും ലാബ് സൗകര്യവും ഉൽപ്പന്നവികസന പിന്തുണയും നൽകും. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുടെ പ്രവർത്തനം ഏകീകൃത ടെക്നോളജി പ്ലാറ്റ്ഫോമിലൂടെ വിലയിരുത്തും.

Related posts

*അക്കിത്തം പുരസ്‌കാരം എം ടി വാസുദേവൻ നായർക്ക്‌ സമ്മാനിച്ചു.*

Aswathi Kottiyoor

കോ​വി​ഡ് പ്ര​തി​രോ​ധം: കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ന് രാ​ജ്യാ​ന്ത​ര പു​ര​സ്കാ​രം

Aswathi Kottiyoor

സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന് 99.95 കോടിയുടെ പദ്ധതികൾക്ക് ഭരണാനുമതി: മന്ത്രി ഡോ. ആർ ബിന്ദു

Aswathi Kottiyoor
WordPress Image Lightbox