25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ട്വന്റി 20 പ്രവർത്തകന്റെ മരണം; പ്രതികൾക്ക്‌ ജാമ്യം
Kerala

ട്വന്റി 20 പ്രവർത്തകന്റെ മരണം; പ്രതികൾക്ക്‌ ജാമ്യം

ട്വന്റി 20 പ്രവർത്തകൻ ദീപു മരണപ്പെട്ട കേസിലെ പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സിപിഐ എം കാവുങ്ങപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി പറാട്ട് അബ്‌ദുൽ റഹ് മാൻ, പ്രവർത്തകരായ പറാട്ട് സൈനുദ്ദീൻ, നെടുങ്ങാടൻ വീട്ടീൽ ബഷീർ, വല്യപറമ്പിൽ അസീസ് എന്നിവർക്ക് ആണ് ജസ്റ്റിസ് കൗസർ എടഗപ്പത്ത് ജാമ്യം അനുവദിച്ചത്.

ഫെബ്രുവരി 12 ന് വൈകിട്ട് 7.30 നാണ് ദീപുവിന് പരിക്കേറ്റത്. പഞ്ചായത്ത് മെമ്പറും ദീപുവിന്റെ മാതാപിതാക്കളും ദീപുവിന് പരിക്കേൽക്കുന്നത് കണ്ടു എന്നാണ് പ്രഥമവിവരമൊഴിയിൽ പറഞ്ഞത്. ഫെബ്രുവരി 12, 13 തിയതികളിൽ ദീപുവോ സംഭവം കണ്ട മറ്റുള്ളവരോ സംഭവത്തെക്കുറിച്ച് മറ്റാരോടും പറഞ്ഞില്ല. പൊലീസിൽ പരാതി നൽകുകയോ ആശുപത്രിയിൽ പോകുകയോ ചെയ്‌തില്ല. ഫെബ്രുവരി 14 ന് വൈകിട്ട് പഴങ്ങനാട് സമരിറ്റൻ ഹോസ്‌പിറ്റലിൽ അഡ്‌മിറ്റായ ദീപു വീണു പരിക്കേറ്റതാണ് എന്നാണ് ഡോക്‌ടറോട് പറഞ്ഞത്. പിന്നീട് ദീപു അബോധാവസ്ഥയിൽ ആയതിനു ശേഷമാണ് സിപിഐ എം പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ ആണ് ദീപുവിന് പരിക്കേറ്റത് എന്ന് ട്വന്റി 20 പഞ്ചായത്ത് മെമ്പർ പോലീസിൽ മൊഴി നൽകിയത്. പ്രതികൾ ആരും ആയുധങ്ങൾ ഉപയോഗിച്ചില്ല എന്നും ദീപുവിന് പുറത്തു കാണാവുന്ന പരിക്കുകൾ ഒന്നും ഇല്ലാ എന്നും കോടതി നിരീക്ഷിച്ചു.

പ്രതികൾ മറ്റു കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളവർ അല്ല. പൊലീസ് അന്വേഷണം പൂർത്തികരിച്ച് വിചാരണ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതിനാൽ പ്രതികളുടെ തുടർ കസ്റ്റഡി ആവശ്യമില്ല എന്നും കോടതി ഉത്തരവിൽ പറഞ്ഞു. പ്രതികൾക്കായി അഡ്വ. പി കെ വർഗീസ്, അഡ്വ. കെ എസ്‌ അരുൺകുമാർ എന്നിവർ ഹാജരായി.

Related posts

കുട്ടികളിലടക്കം വർ​ഗീയവിഷം കുത്തിവയ്ക്കുന്നു: മുഖ്യമന്ത്രി

Aswathi Kottiyoor

ധീരജവാന്‍ പ്രദീപിന്റെ മൃതദേഹം മന്ത്രിമാര്‍ ഏറ്റുവാങ്ങി; വിലാപയാത്ര ജന്മനാട്ടിലേക്ക്.

Aswathi Kottiyoor

സംരംഭകരുടെ പരാതികൾക്ക്‌ ഉടൻ പരിഹാരം ; സമിതി നിലവിൽവന്നു

Aswathi Kottiyoor
WordPress Image Lightbox