24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഇലക്ട്രോണിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ മലയോരത്തും സൗകര്യം
Iritty

ഇലക്ട്രോണിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ മലയോരത്തും സൗകര്യം

ഇ​നി ഇ​ല​ക്‌ട്രി​ക് വാ​ഹ​ന​ങ്ങ​ള്‍ ചാ​ര്‍​ജ് ചെ​യ്യാ​ന്‍ മ​ല​യോ​ര​ത്തും സൗ​ക​ര്യം. ജി​ല്ല​യി​ല്‍ ഇ​ല​ക്‌ട്രി​ക് വാ​ഹ​ന​ങ്ങ​ള്‍​ക്കാ​യി 145 ചാ​ര്‍​ജിം​ഗ് പോ​യി​ന്‍റു​ക​ള്‍ വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കേ​ള​ക​ത്തും ഇ​രി​ട്ടി​യി​ലും വൈ​ദ്യു​ത തൂ​ണു​ക​ളി​ല്‍ ചാ​ര്‍​ജിം​ഗ് സം​വി​ധാ​നം നി​ല​വി​ല്‍ വ​ന്ന​ത്. കേ​ള​കം പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ലാ​യാ​ണ് ചാ​ര്‍​ജിം​ഗ് സ്പോ​ട്ട്.
സം​സ്ഥാ​ന​ത്തു​ട​നീ​ളം 1500 ടൂ​വീ​ല​ര്‍, ത്രീ ​വീ​ല​ര്‍ ചാ​ര്‍​ജിം​ഗ് സ്റ്റേ​ഷ​നു​ക​ളും 62 കാ​ര്‍ ചാ​ര്‍​ജിം​ഗ് സ്റ്റേ​ഷ​നു​ക​ളും തു​ട​ങ്ങാ​നു​ള്ള കെ​എ​സ്‌ഇ​ബി​യു​ടെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​ത്. സ്വ​കാ​ര്യ ഏ​ജ​ന്‍​സി​ക​ളാ​ണ് ചാ​ര്‍​ജിം​ഗ് സ്റ്റേ​ഷ​ന്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ക.
ക​ണ്ണൂ​ര്‍ ന​ഗ​ര​ത്തി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ചാ​ര്‍​ജിം​ഗ് പോ​യി​ന്‍റ് സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. നി​ല​വി​ലു​ള്ള വൈ​ദ്യു​ത തൂ​ണു​ക​ളി​ല്‍ ത​ന്നെ​യാ​ണ് ചാ​ര്‍​ജിം​ഗ് പോ​യി​ന്‍റ് സ്ഥാ​പി​ക്കു​ന്ന​ത്. ഇ​തി​ലൂ​ടെ റോ​ഡ​രി​കി​ല്‍ പാ​ര്‍​ക്ക് ചെ​യ്തു​കൊ​ണ്ട് ത​ന്നെ ചാ​ര്‍​ജ് ചെ​യ്യാ​ന്‍ സാ​ധി​ക്കും. കാ​ര്‍ പാ​ര്‍​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ലെ പോ​ലെ ഫാ​സ്റ്റ് ചാ​ര്‍​ജിം​ഗ് സം​വി​ധാ​ന​മ​ല്ല ഇ​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ബാ​റ്റ​റി മു​ഴു​വ​നാ​യും ചാ​ര്‍​ജ് ആ​കാ​ന്‍ ര​ണ്ടു മു​ത​ല്‍ നാ​ലു മ​ണി​ക്കൂ​ര്‍ വ​രെ സ​മ​യം വേ​ണ്ടി​വ​രും. വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ന​ഗ​ര​ത്തി​ലെ​ത്തു​ന്ന​വ​ര്‍​ക്ക് ചാ​ര്‍​ജ് കു​റ​വാ​ണെ​ങ്കി​ല്‍ ഇ​ത്ത​രം പോ​യി​ന്‍റു​ക​ളി​ല്‍ വാ​ഹ​നം ക​ണ​ക്‌ട് ചെ​യ്ത ശേ​ഷം പോ​കാം എ​ന്ന​താ​ണ് നേ​ട്ടം.
മൊ​ബൈ​ല്‍ ആ​പ്പ് വ​ഴി​യാ​ണ് തു​ക അ​ട​യ്ക്കേ​ണ്ട​ത് ക്യു​ആ​ര്‍ കോ​ഡ് സ്കാ​ന്‍ ചെ​യ്താ​ല്‍ ഇ​തി​നു​ള്ള ലി​ങ്ക് ല​ഭി​ക്കും. പ്രീ​പെ​യ്ഡ് രീ​തി​യി​ലാ​ണ് ആ​പ്പി​ന്‍റെ പ്ര​വ​ര്‍​ത്ത​നം. മു​ന്‍​കൂ​റാ​യി തു​ക അ​ട​ച്ച്‌ ഓ​രോ​ത​വ​ണ​യും ഉ​പ​യോ​ഗി​ക്കു​മ്ബോ​ള്‍ അ​തി​ല്‍ നി​ന്നും തു​ക കു​റ​വ് ചെ​യ്യും. വൈ​ദ്യു​തി യൂ​ണി​റ്റി​ന് 9. 30 രൂ​പ​യാ​ണ് ജി​എ​സ്ടി ഉ​ള്‍​പ്പെ​ടെ തു​ക നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. സ്കൂ​ട്ട​റോ ബൈ​ക്കോ പൂ​ര്‍​ണ​മാ​യും ചാ​ര്‍​ജ് ചെ​യ്യാ​ന്‍ 2. 4 യൂ​ണി​റ്റ് വൈ​ദ്യു​തി​യും ഓ​ട്ടോ​റി​ക്ഷ​ക​ള്‍​ക്കു നാ​ലു മു​ത​ല്‍ ഏ​ഴു യൂ​ണി​റ്റ് വ​രെ വൈ​ദ്യു​തി​യും വേ​ണ്ടി​വ​രും.

Related posts

ഗതാഗതം നിരോധിച്ചു

Aswathi Kottiyoor

ആർച്ചറി താരം അനാമികാ സുരേഷിന് ഖേലോ ഇന്ത്യ, സീനിയർ നാഷണൽ മീറ്റുകളിൽ പങ്കെടുക്കാൻ അവസരം

Aswathi Kottiyoor

സർക്കിൾ സഹകരണ യൂണിയൻ മികച്ച സേവനം കാഴ്ച്ചവെച്ച സഹകരണ സംഘങ്ങളെ അനുമോദിച്ചു

Aswathi Kottiyoor
WordPress Image Lightbox