23.2 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഇരുട്ടടിയായി മൃഗങ്ങൾക്കുള്ള മരുന്ന് വിലയും വർധിപ്പിച്ചു.*
Kerala

ഇരുട്ടടിയായി മൃഗങ്ങൾക്കുള്ള മരുന്ന് വിലയും വർധിപ്പിച്ചു.*


എട്ടുമുതൽ 10 ശതമാനംവരെ വിലയാണ് വിവിധ മരുന്നുകൾക്ക് വർധിച്ചത്. പഴയ ശേഖരത്തിന് കൂടിയവില നൽകേണ്ടിവരില്ല.
മൃഗങ്ങൾക്ക് നൽകുന്ന മെലോക്സിക്കാം പാരസെറ്റമോൾ മരുന്നിന് 10 ശതമാനം വില വർധിക്കും. നിലവിൽ 100 മില്ലിക്ക് 165 രൂപയാണ് വില. രക്തത്തിലെ അണുബാധയ്ക്ക് നൽകുന്ന ആന്റിബയോട്ടിക് മരുന്നിനാണ് കൂടുതൽ വർധന. 20 മില്ലിക്ക് 1500 രൂപയുള്ള മരുന്നിന് 1650 രൂപയായി കൂടും. അലർജിക്കുള്ള മരുന്ന് 100 മില്ലിക്ക് 60 മുതൽ 65 രൂപയായി കൂടും. അണുബാധ, അകിടുവീക്കം, പനി എന്നിവയ്ക്ക് നൽകുന്ന ടെട്രാസൈക്ലിൻ എന്ന മരുന്നിന് 10 ശതമാനംവരെ വില കൂടിയേക്കും. കന്നുകാലികളിലും മറ്റ് മൃഗങ്ങളിലും പഴുപ്പ്, അകിടുവീക്കം, അണുബാധ എന്നിവയുണ്ടായാൽ നൽകുന്ന എൻറോഫ്‌ളോക്സാസിൻ എന്ന ആന്റിബയോട്ടിക് മരുന്നിന് 100 മില്ലിക്ക്‌ 350 രൂപയാണ് വില. ഇതും 10ശതമാനം വർധിക്കും.

Related posts

ബ​ഫ​ർ സോ​ൺ ഉ​ണ്ട്, ന​ഷ്ട​പ​രി​ഹാ​ര​മി​ല്ല: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

ആർദ്രം പദ്ധതി; 520 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor

18 കോടിവരെ സെക്രട്ടറിമാർക്ക്‌ അനുമതി നൽകാം ; ബജറ്റ് പദ്ധതിയുടെ വേഗം കൂടും

Aswathi Kottiyoor
WordPress Image Lightbox