24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഇടുക്കി തോട്ടം മേഖലകളിൽ ബാലവിവാഹങ്ങൾ കൂടി; ലോക്ഡൗൺ സമയത്ത് മാത്രം നടന്നത് 7 വിവാഹങ്ങൾ
Kerala

ഇടുക്കി തോട്ടം മേഖലകളിൽ ബാലവിവാഹങ്ങൾ കൂടി; ലോക്ഡൗൺ സമയത്ത് മാത്രം നടന്നത് 7 വിവാഹങ്ങൾ

ലോക്ക് ഡൌൺ (lock down)സമയത്ത് ഇടുക്കിയിലെ തോട്ടം മേഖലകളിൽ(plantation areas) ബാല വിവാഹങ്ങൾ(child marriages) വർധിച്ചതായി(increased) രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ട്. നെടുങ്കണ്ടം, ഉടുമ്പൻചോല പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ മാത്രം ഏഴു വിവാഹങ്ങൾ നടന്നതായാണ് കണ്ടെത്തൽ. ഇത് തടയാൻ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്, ഇൻറലിജൻസ് എഡിജിപി നിർദ്ദേശം നൽകി

ലോക്ക്ഡൌൺ സമയത്ത് ഇടുക്കിയിലെ നെടുങ്കണ്ടം മുതൽ പൂപ്പാറ വരെയുള്ള ഭാഗത്ത് ബാല വിവാഹങ്ങൾ കൂടിയതായി സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചും ചൈൽഡ് ലൈനും റിപ്പോർട്ട് നൽകിയിരുന്നു. ഇതേത്തുടർന്ന് വിശദമായ അന്വേഷണം നടത്താൻ ഇന്റലിജൻസ് എഡിജിപി നിർദ്ദേശിച്ചു. ഈ അന്വേഷത്തിനു ശേഷം ഡി വൈ എസ് പി ആർ.സന്തോഷ് കുമാർ നൽകിയ റിപ്പോർട്ടിലാണ് ഗുരുതരമായ കണ്ടെത്തലുകളുള്ളത്.

പതിനാലും പതിനഞ്ചും വയസ്സുള്ള പെൺകുട്ടികളുടെ വിവാഹമാണ് ഇത്തരത്തിൽ നടന്നത്. പാറത്തോട് , ഉടുമ്പൻചോല, പൂപ്പാറ എന്നിവിടങ്ങളിലാണധികവും. ലോക്ക് ഡൌൺ സമയത്ത് സ്ക്കൂളുകളില്ലാതിരുന്നതിനാൽ കുട്ടികളെ തോട്ടം മേഖലകളിൽ ജോലിക്ക് അയക്കുകയാണ് ആദ്യം ചെയ്യുന്നത്. ബാധ്യത ഒഴിവാക്കാൻ പിന്നീട് വിവാഹം ആലോചിച്ച് ഉറപ്പിക്കും. പൊലീസിൻറെയും ശിശു സംരക്ഷണ വിഭാഗങ്ങളുടെയും കണ്ണുവെട്ടിച്ച് പെൺകുട്ടിയെ തമിഴ്നാട്ടിലെത്തിച്ച് കല്യാണം നടത്തും. 24 മുതൽ 30 വയസ്സു വരെയുള്ള പുരുഷന്മാരാണ് വിവാഹം കഴിക്കുന്നത്. ആഴ്ചകൾക്ക് ശേഷം തിരികെ എത്തുമ്പോഴായിരിക്കും സംഭവം പുറത്തറിയുക. അതിനാൽ പോലീസിന് നടപടി എടുക്കാനും തടസ്സമുണ്ടാകുന്നുണ്ട്. കേസിൽ ഭർത്താവും അച്ചനും അറസ്റ്റിലായാൽ പെൺകുട്ടിയുടെ ഭാവിജീവിതം തകരുമെന്നും റിപ്പോർട്ടിലുണ്ട്.

ബാലവിവാഹം: വരന്റെയും വധുവിന്റെയും വീട്ടുകാര്‍ക്കെതിരെ പോക്‌സോ കേസ്

മലപ്പുറം: മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം(child marriage) ചെയ്തതില്‍ വരന്റെയും (Groom) വധുവിന്റെയും (Bride) വീട്ടുകാര്‍ക്കെതിരെ പോക്‌സോ (Pocso Case) കേസ്. ആറുമാസം ഗര്‍ഭിണിയായ (Pregnant) 17കാരിയെ ശിശു ക്ഷേമ സമിതി (സിഡബ്ല്യുസി-cwc )) യുടെ ഇടപെടലില്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. മലപ്പുറം സ്വദേശിയായ പെണ്‍കുട്ടിയെയാണ് 16ാം വയസ്സില്‍ വണ്ടൂര്‍ സ്വദേശിക്ക് വിവാഹം ചെയ്ത് കൊടുത്തത്. ബാലവിവാഹ നിരോധനം, പോക്‌സോ വകുപ്പുകള്‍ പ്രകാരം വരന്‍, വരന്റെ വീട്ടുകാര്‍, പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വീട്ടിലെ അംഗമാണ് പെണ്‍കുട്ടി. വരന്‍ ഇവരുടെ ബന്ധുവാണ്. കഴിഞ്ഞ വര്‍ഷമായിരുന്നു വിവാഹം.

ചൈല്‍ഡ് ഡെലവപ്‌മെന്റ് പ്രൊജക്ട് ഓഫിസര്‍ക്കാര്‍ ആദ്യം വിവരം ലഭിച്ചത്. ഇവര്‍ പൊലീസിനെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് സിഡബ്ല്യുസിയെ സമീപിച്ചത്. കുട്ടിയുടെ സ്‌കൂള്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വ്യക്തമായത്. പെണ്‍കുട്ടി ഗര്‍ഭിണിയായതിനാലാണ് പോക്‌സോ വകുപ്പ് ചേര്‍ത്ത് കേസെടുത്തത്.

പതിനാറുകാരിയായ ഒരു പെൺകുട്ടി മറ്റൊരാളുമായി പ്രണയത്തിലായതിനെ തുടർന്ന് പഠനം നിർത്തിച്ച് ബന്ധുവായ യുവാവിനെക്കൊണ്ട് വിവാഹം നടത്തിയ സംഭവവും അടുത്തയിടെ ഉണ്ടായി. ആലോചിച്ചുറപ്പിച്ച വിവാഹം പോലീസും ചൈൽഡ് ലൈനും ഐസിഡിഎസ് പ്രവർത്തകരും ചേർന്ന് തടഞ്ഞ പല സംഭവങ്ങളും ഇക്കാലത്തുണ്ടായിട്ടുണ്ട്.

Related posts

മലയോരത്തെ ജലസ്രോതസ്സുകളിൽ ഇ കോളി

Aswathi Kottiyoor

എടക്കാനം -ഇടയിൽക്കുന്ന് കലുങ്കിലെ വിള്ളൽ: പ്രതിഷേധ സമരവുമായി ‘കോൺഗ്രസ്

Aswathi Kottiyoor

സിൽവർ ലൈൻ : ഒറ്റയ്ക്കാണേലും സ്‌ത്രീകൾക്ക്‌ സുരക്ഷിത യാത്ര ; 24 മണിക്കൂറും നിരീക്ഷണ ക്യാമറകൾ

Aswathi Kottiyoor
WordPress Image Lightbox