24.5 C
Iritty, IN
June 30, 2024
  • Home
  • Kerala
  • വ്യാ​ജ അ​ബ്കാ​രി കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​ഞ്ഞ​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം: ഹൈ​ക്കോ​ട​തി
Kerala

വ്യാ​ജ അ​ബ്കാ​രി കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​ഞ്ഞ​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം: ഹൈ​ക്കോ​ട​തി

വ്യാ​ജ അ​ബ്കാ​രി കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​ഞ്ഞ ര​ണ്ടു പേ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​ർ​ക്ക് 2.5 ല​ക്ഷം രൂ​പ വീ​തം ന​ൽ​ക​ണ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ഉ​ത്ത​ര​വാ​ദി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​നി​ന്ന് ഈ​ടാ​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

അ​കാ​ര​ണ​മാ​യി ജ​യി​ലി​ല്‍ ക​ഴി​ഞ്ഞ​വ​ര്‍​ക്ക് ഉ​ണ്ടാ​കു​ന്ന മാ​ന​സി​കാ​ഘാ​തം വ​ള​രെ വ​ലു​താ​ണെ​ന്നും കേ​സ് പ​രി​ഗ​ണി​ച്ച ജ​സ്റ്റി​സ് പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. വ്യാ​ജ ചാ​രാ​യ കേ​സു​ക​ളി​ല്‍ കു​ടു​ക്കി ര​ണ്ട് മാ​സ​ത്തോ​ള​മാ​ണ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ കൊ​ല്ലം സ്വ​ദേ​ശി​ക​ളെ ജ​യി​ലി​ൽ അ​ട​ച്ച​ത്.

സം​സ്ഥാ​ന​ത്തെ അ​മ്പ​ത് ശ​ത​മാ​നം അ​ബ്കാ​രി കേ​സു​ക​ളും വ്യാ​ജ​മാ​യി ത​യാ​റാ​ക്കി​യ​താ​ണ്. എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വി​ചാ​രി​ച്ചാ​ൽ ആ​രെ​യും ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കാ​മെ​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ​യു​ള്ള അ​ബ്കാ​രി കേ​സു​ക​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

നി​ല​വി​ൽ പ്രി​വ​ന്‍റീ​വ് ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രാ​ണ് മ​ഹ​സ​ർ ത​യാ​റാ​ക്കു​ന്ന​ത്. ഇ​വ​ർ വ്യ​ക്തി വി​രോ​ധ​ത്തി​ന് ഇ​ത് ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി തെ​ളി​ഞ്ഞി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മ​ഹ​സ​ർ ത​യാ​റാ​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്ക​ണം. കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണ​ത്തെ​യും ന​ട​ത്തി​പ്പി​നെ​യും പ​രി​ശോ​ധി​ക്കാ​ൻ ക​മ്മീ​ഷ​നെ നി​യോ​ഗി​ക്ക​ണ​മെ​ന്നും ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

കേരളത്തില്‍ ഇന്ന് 2133 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

കാർഷിക യന്ത്രോപകരണങ്ങൾക്കുള്ള വ്യക്തിഗത ഗുണഭോക്താക്കളുടെ ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് ഒന്നു മുതൽ

Aswathi Kottiyoor

ഡെങ്കിപ്പനി ഭീതിയില്‍ ഡല്‍ഹി, കേസുകളില്‍ വന്‍ വര്‍ദ്ധന

Aswathi Kottiyoor
WordPress Image Lightbox