24.9 C
Iritty, IN
October 5, 2024
  • Home
  • Thiruvanandapuram
  • ചലച്ചിത്ര- നാടക നടന്‍ കൈനകരി തങ്കരാജ് അന്തരിച്ചു.
Thiruvanandapuram

ചലച്ചിത്ര- നാടക നടന്‍ കൈനകരി തങ്കരാജ് അന്തരിച്ചു.


തിരുവനന്തപുരം> പ്രശസ്‌ത ചലച്ചിത്ര- നാടക നടന്‍ കൈനകരി തങ്കരാജ് (77) അന്തരിച്ചു. കൊല്ലം കേരളപുരം വേലം കോണത്ത് സ്വദേശിയാണ്. പ്രശസ്‌ത നാടക പ്രവര്‍ത്തകന്‍ കൃഷ്‌ണന്‍കുട്ടി ഭാഗവതരുടെ മകനാണ്.10,000 വേദികളില്‍ പ്രധാന വേഷങ്ങളില്‍ തിളങ്ങിയ അപൂര്‍വ്വം നാടകനടന്മാരില്‍ ഒരാളായ തങ്കരാജ് കെഎസ്ആര്‍ടിസിയിലെയും കയര്‍ബോര്‍ഡിലെയും ജോലി ഉപേക്ഷിച്ചായിരുന്നു അഭിനയത്തിലേക്ക് കടന്നുവന്നത്.

ഇടക്കാലത്ത് നാടകരംഗത്തു നിന്നും വിലക്ക് ഏര്‍പ്പെടുത്തിയപ്പോളായിരുന്നു സിനിമയിലേക്കുള്ള വരവ്. പ്രേം നസീര്‍ നായകനായി എത്തിയ ആനപ്പാച്ചന്‍ ആയിരുന്നു ആദ്യ ചിത്രം.ചിത്രത്തില്‍ പ്രേംനസീറിന്റെ അച്ഛനായിട്ടായിരുന്നു അഭിനയിച്ചത്. ഈ ചിത്രത്തിനുശേഷം അച്ചാരം അമ്മിണി ഓശാരം ഓമന,ഇതാ ഒരു മനുഷ്യന്‍, തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.

വീണ്ടും കെപിഎസിയുടെ നാടകഗ്രൂപ്പില്‍ ചേര്‍ന്നു.എന്നാല്‍ ഏറെ നാള്‍ കഴിയുന്നതിനു മുന്‍പുതന്നെ നാടകപ്രവര്‍ത്തനം മതിയാക്കി വീണ്ടും സിനിമയില്‍ സജീവമായി.അതിനിടെ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ മ യൗ എന്ന ചിത്രത്തിലും വേഷമിട്ടു. 35 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Related posts

രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം പെട്രോള്‍-ഡീസല്‍ വില വീണ്ടും കൂട്ടി….

Aswathi Kottiyoor

എലിപ്പനി: ലെപ്റ്റോ ആർ.ടി.പി.സി.ആർ. പരിശോധന കൂടുതൽ ലാബുകളിൽ*

Aswathi Kottiyoor

ബസുകള്‍ കഴുകി വൃത്തിയാക്കണമെന്ന് ഉത്തരവിറക്കി കെഎസ്‌ആര്‍ടിസി

Aswathi Kottiyoor
WordPress Image Lightbox