27.7 C
Iritty, IN
July 3, 2024
  • Home
  • Kerala
  • വ​ള​യം​ചാ​ലി​ൽ 15 ല​ക്ഷ​ത്തി​ന്‍റെ വി​ള​നാ​ശം
Kerala

വ​ള​യം​ചാ​ലി​ൽ 15 ല​ക്ഷ​ത്തി​ന്‍റെ വി​ള​നാ​ശം

കേ​ള​കം: ചു​ഴ​ലി​ക്കാ​റ്റി​ൽ വ​ള​യം​ചാ​ലി​ൽ 15 ല​ക്ഷ​ത്തി​ന്‍റെ കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​ച്ച​താ​യി പ്രാ​ഥ​മി​ക ക​ണ​ക്ക്. ന​ഷ്ടം സം​ബ​ന്ധി​ച്ച് കൃ​ഷി​വ​കു​പ്പ് ക​ണ​ക്കെ​ടു​പ്പ് തു​ട​രു​ക​യാ​ണ്. ക​ർ​ഷ​ക​രു​ടെ അ​പേ​ക്ഷ​ക​ൾ ല​ഭി​ക്കു​ന്ന മു​റ​യ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന് കൃ​ഷി​വ​കു​പ്പ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ചു​ഴ​ലി​ക്കാ​റ്റി​ൽ ടാ​പ്പിം​ഗ് ന​ട​ത്തു​ന്ന 500 റ​ബ​ർ മ​ര​ങ്ങ​ൾ, ടാ​പ്പിം​ഗ് ന​ട​ത്താ​ത്ത 150 മ​ര​ങ്ങ​ൾ, 70 ക​ശു​മാ​വ് , 15 പ്ലാ​വ്, 10,തെ​ങ്ങ്, കു​ല​ച്ച നേ​ന്ത്ര​വാ​ഴ 600, കു​ല​യ​ക്കാ​ത്ത​ത് 150 എ​ണ്ണ​വും ന​ശി​ച്ചു​വെ​ന്നാ​ണ് കൃ​ഷി വ​കു​പ്പ് ന​ൽ​കി​യ പ്രാ​ഥ​മി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. നാ​ശം നേ​രി​ട്ട​വ​രി​ൽ വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് ഉ​ള്ള​വ​രും ഇ​ല്ലാ​ത്ത ക​ർ​ഷ​ക​രും ഉ​ണ്ട്. കൃ​ഷി വ​കു​പ്പി​ന്‍റെ ക​ണ​ക്ക് പ്ര​കാ​രം വ​ള​യം​ചാ​ൽ,കു​ണ്ടേ​രി,കാ​ളി​ക​യം പ്ര​ദേ​ശ​ങ്ങ​ളി​ലെ 60 ക​ർ​ഷ​ക​രു​ടെ കാ​ർ​ഷി​ക വി​ള​ക​ളാ​ണ് ന​ശി​ച്ച​ത്. വീ​ടു​ക​ൾ​ക്കും നാ​ശം നേ​രി​ട്ടി​രു​ന്നു.

Related posts

ഫി​ലി​പ്പോ​സ് മാ​ര്‍ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലി​ത്ത കാ​ലം ചെ​യ്തു

എസ്.എസ്.എൽ.സി: പുനർ മൂല്യനിർണയത്തിന് അപേക്ഷിക്കാം

Aswathi Kottiyoor

യു.ഡി.ഐ.ഡി രജിസ്ട്രേഷന് 30 രൂപയിൽ കൂടുതൽ വാങ്ങരുത്: മന്ത്രി

Aswathi Kottiyoor
WordPress Image Lightbox