23.2 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഗള്‍ഫില്‍ റമദാന്‍ വ്രതം തുടങ്ങി; ഒമാനില്‍ നാളെ.
Kerala

ഗള്‍ഫില്‍ റമദാന്‍ വ്രതം തുടങ്ങി; ഒമാനില്‍ നാളെ.

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ വ്രതം ആരംഭിച്ചു. മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഒമാനില്‍ ഞായറാഴ്ച റമദാന്‍ ഒന്ന് ആയിരിക്കുമെന്ന് മാസപ്പിറവി നിരീക്ഷണ സമിതി അറിയിച്ചു.
സൗദിയില്‍ തുമൈര്‍, ഹോത്ത സുദൈര്‍ എന്നിവടങ്ങളില്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ ശനിയാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു.
സൗദി രണാധികാരി സല്‍മാന്‍ രാജാവ് ലോക മുസ്ലീങ്ങള്‍ക്ക് റമദാന്‍ ആശംസകള്‍ നേര്‍ന്നു.
റമദാന്‍ ആരംഭിച്ചതോടെ മക്കയില്‍ മസ്ജിദുല്‍ റഹമില്‍ തിരക്ക് വര്‍ധിച്ചു. റമദാനിലെ ഉംറക്ക് പെര്‍മിറ്റ് നിര്‍ബന്ധമാണെന്നും നിയമം ലംഘിച്ചാല്‍ പതിനായിരം റിയാല്‍ പിഴ ചുമത്തുമെന്നും ഉംറ സുരക്ഷാ സേനാ മേധാവി മുന്നറിയിപ്പ് നല്‍കി. കഅ്ബയോടു ചേര്‍ന്നുളള മുറ്റം, പള്ളിയുടെ ഒന്നാം നില എന്നിവടങ്ങളില്‍ ഉംറക്കാര്‍ക്ക് മാത്രമാണ് പ്രവേശനം. ഇരു ഹറമുകളിലും നമസ്‌കാര സമയത്തും തീര്‍ഥാടകർ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണെന്നും അദ്ദേഹം അറിയിച്ചു

Related posts

നിയന്ത്രണം വിട്ട ബൈക്ക് കിണറ്റിലേക്ക് മറിഞ്ഞ് അപകടം

Aswathi Kottiyoor

ഇഷ്ട ബ്രാൻഡ്’ മാറിയേക്കും: പുതിയ മദ്യക്കമ്പനികളെ ക്ഷണിച്ച് ബവ്കോ.

Aswathi Kottiyoor

കോവിഡ്: മൂന്ന് ദിവസം പനി ഇല്ലെങ്കിൽ ആശുപത്രി വിടാം; പുതുക്കിയ ഡിസ്​ചാർജ്​ പോളിസി ഇതാണ്​…

Aswathi Kottiyoor
WordPress Image Lightbox