21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • കേന്ദ്ര ഡിഎ 3% കൂട്ടി; ജനുവരി മുതൽ പ്രാബല്യം, ആകെ ഡിഎ 34%.
Kerala

കേന്ദ്ര ഡിഎ 3% കൂട്ടി; ജനുവരി മുതൽ പ്രാബല്യം, ആകെ ഡിഎ 34%.

കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്തയും (ഡിഎ) പെൻഷൻകാരുടെ ആശ്വാസബത്തയും (ഡിആർ) 3% വർധിപ്പിച്ച് 34% ആക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. അധിക ഗഡുവിന് 2022 ജനുവരി 1 മുതൽ പ്രാബല്യമുണ്ടാകും. കേന്ദ്രജീവനക്കാരും പെൻഷൻകാരുമായി 1.16 കോടി പേർക്ക് ആനുകൂല്യം ലഭിക്കും. ഇതോടെ കേന്ദ്രജീവനക്കാർക്കു കിട്ടാൻ ബാക്കിയുണ്ടായിരുന്ന ഡിഎ പൂർണമായി.

കോവിഡ് പ്രതിസന്ധി മൂലം 2020 ജനുവരി 1 മുതൽ ഒന്നര വർഷത്തേക്ക് കേന്ദ്രം ഡിഎ വർധന മരവിപ്പിച്ചിരുന്നു. കഴിഞ്ഞ ജൂലൈയിൽ 17 ശതമാനത്തിൽനിന്ന് 28 ശതമാനമാക്കി ഉയർത്തി ഇത് പുനഃസ്ഥാപിക്കുകയും ചെയ്തു. പിന്നീട് ഒക്ടോബറിൽ 3% കൂട്ടി 31 ശതമാനത്തിലെത്തി.

Related posts

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ പ്രതിഷേധ വാഹന ചങ്ങലയുമായി ടൂറിസ്റ്റ് വാഹന ഉടമകളും ജീവനക്കാരും

Aswathi Kottiyoor

കു​ട്ടി​ക​ളെ ച​വി​ട്ടി ഉ​രു​ട്ടി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​തി​ന് പ്ര​തി​കാ​രം ചോ​ദി​ക്കേ​ണ്ടി വ​രും: കെ. ​സു​ധാ​ക​ര​ൻ

Aswathi Kottiyoor

എല്ലാ വിലാസങ്ങൾക്കും ഇനി ഡിജിറ്റൽ അഡ്രസ് കോഡ്

Aswathi Kottiyoor
WordPress Image Lightbox