23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മഴവെള്ള സംഭരണ സംവിധാനങ്ങൾക്ക് പഞ്ചായത്തുകൾക്ക് അപേക്ഷിക്കാം
Kerala

മഴവെള്ള സംഭരണ സംവിധാനങ്ങൾക്ക് പഞ്ചായത്തുകൾക്ക് അപേക്ഷിക്കാം

സംസ്ഥാന സർക്കാരിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കെ.ആർ.ഡബ്ല്യൂ.എസ്.എ നടപ്പിലാക്കുന്ന ‘മഴവെള്ളസംഭരണം- ഭൂജലപരിപോഷണം’ പരിപാടിയിലൂടെ വിവിധ പ്രവൃത്തികൾ പങ്കാളിത്താധിഷ്ടിത മാതൃകയിൽ നടപ്പാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
വ്യക്തിഗത കുടുംബങ്ങൾക്ക് 10,000 ലിറ്റർ സംഭണ ശേഷിയുള്ള മഴവെള്ള സംഭരണികളുടെ നിർമ്മാണം, കിണർ റീ ചാർജിങും അറ്റകുറ്റപ്പണികളും നടത്തി കിണറുകൾ ശുചിത്വമുള്ളതും സുരക്ഷിതവുമാക്കുന്ന പദ്ധതി, പട്ടികവർഗ/ പട്ടികജാതി/ പിന്നാക്ക കോളനികളിൽ പൊതുമഴവെള്ള സംഭരണികളുടെ നിർമ്മാണം എന്നിവയാണ് നടത്തുന്നത്.
പദ്ധതിയുടെ ആനുകൂല്യം ലഭിക്കുവാൻ താൽപര്യമുള്ള ഗ്രാമപഞ്ചായത്തുകൾ അപേക്ഷ സമർപ്പിക്കണം. എക്‌സിക്യൂട്ടീവ് ഡയറക്ടർ, കെ.ആർ.ഡബ്ല്യൂ.എസ്.എ, പി.ടിസി ടവർ, മൂന്നാംനില, എസ്.എസ്.കോവിൽ റോഡ്, തമ്പാനൂർ, തിരുവനന്തപുരം-1 എന്ന വിലാസത്തിലോ rwhcentre@gmail.com എന്ന ഇ-മെയിലിലേക്കോ അയയ്ക്കണം. അപേക്ഷകൾ ഏപ്രിൽ 13 വരെ നൽകാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2320848, 2337003.

Related posts

ഇന്ന് കേരളത്തിൽ 28,514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

പോഷകബാല്യം പദ്ധതി: അങ്കണവാടി കുട്ടികൾക്ക് ഇനി മുതൽ പാലും മുട്ടയും

Aswathi Kottiyoor

കേരള പ്രവാസി സംഘം ജില്ലാ ഏരിയ തലങ്ങളില്‍ പ്രതിഷേധ ധര്‍ണ നടത്തി

Aswathi Kottiyoor
WordPress Image Lightbox