22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ചെറുനാരങ്ങ വില കുതിക്കുന്നു: കിലോഗ്രാമിന് 200 രൂപയായി.
Kerala

ചെറുനാരങ്ങ വില കുതിക്കുന്നു: കിലോഗ്രാമിന് 200 രൂപയായി.

വേനലില്‍ ഉപഭോഗം കൂടിയതും ലഭ്യത കുറഞ്ഞതുംമൂലം സംസ്ഥാനത്ത് ചെറുനാരങ്ങയുടെ വില കുതിക്കുന്നു. കിലോഗ്രാമിന് 200 രൂപയിലേക്കാണ് വില ഉയര്‍ന്നത്. 50-60 രൂപ നിലവാരത്തില്‍നിന്നാണ് ഈകുതിപ്പ്.

വേനലില്‍ പൊതുവെ ചെറുനാരങ്ങയുടെ വിലവര്‍ധിക്കാറുണ്ടെങ്കിലും സമീപവര്‍ഷങ്ങളിലൊന്നും ഇത്രയും വില ഉയര്‍ന്നിട്ടില്ല. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ഉണ്ടായിരുന്നതിന്റെ ഇരട്ടിവിലയാണ് ഇപ്പോഴുള്ളത്.

വിലകൂടിയതോടെ ലമണ്‍ ജ്യൂസ് വില്പന പലയിടത്തും നിര്‍ത്തിവെച്ചു. വൈറ്റമിന്‍ സി ധാരാളമുള്ളതിനാല്‍ ജനപ്രിയ പാനീയമായാണ് നാരങ്ങവെള്ളത്തെ പൊതുവെ കാണുന്നത്. താപനിലകൂടുമ്പോള്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ചെറുനാരങ്ങ സഹായിക്കും.

ഗുജറാത്ത് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലും ചെറുനാരങ്ങളുടെ വില 200 രൂപ നിലവാരത്തിലേയ്ക്ക് ഉയര്‍ന്നു. ഉപഭോഗംകൂടിയതും ലഭ്യതകുറഞ്ഞതുമാണ് പലയിടങ്ങളിലും വിലക്കയറ്റത്തിന് ഇടയാക്കിയത്.

Related posts

നിയമലംഘനം നടത്തുന്ന വാഹനങ്ങൾ നാളെ മുതല്‍ നിരത്തില്‍ പാടില്ല: ഹൈക്കോടതി.*

Aswathi Kottiyoor

ഒരു വർഷത്തിനകം എല്ലാ ആദിവാസികൾക്കും ഭൂരേഖ: മന്ത്രി കെ രാധാകൃഷ്ണൻ

Aswathi Kottiyoor

ചെറിയ പോറലുകൾ പറ്റിയ പുതിയ കാറുകൾ, ടിവികൾ, വാഷിംഗ് മെഷീനുകൾ…; ഓൺലൈൻ തട്ടിപ്പാണ്‌, സൂക്ഷിക്കണേ

Aswathi Kottiyoor
WordPress Image Lightbox