25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • *സമരം അവസാനിപ്പിച്ച് പരീക്ഷ എഴുതണം; എം.ബി.ബി.എസ് പരീക്ഷകള്‍ തുടരുമെന്ന് ആരോഗ്യ സര്‍വകലാശാല*
Kerala

*സമരം അവസാനിപ്പിച്ച് പരീക്ഷ എഴുതണം; എം.ബി.ബി.എസ് പരീക്ഷകള്‍ തുടരുമെന്ന് ആരോഗ്യ സര്‍വകലാശാല*

അവസാന വര്‍ഷ എം.ബി.ബി.എസ് പരീക്ഷ തുടരുമെന്ന് ആരോഗ്യ സര്‍വകലാശാല. വിദ്യാര്‍ത്ഥികള്‍ തുടര്‍ന്നുള്ള പരീക്ഷകള്‍ എഴുതണമെന്ന് ആരോഗ്യ സര്‍വകലാശാല വ്യക്തമാക്കി. മതിയായ ക്ലാസുകള്‍ ലഭിച്ചില്ലെന്ന് കാണിച്ച് വിദ്യാര്‍ത്ഥികള്‍ പരീക്ഷ ബഹിഷ്‌കരിച്ചിരുന്നു. എന്നാല്‍ എല്ലാ പ്രതീക്ഷയും ഇനി കോടതിയിലാണെന്നാണ് പരീക്ഷ ബഹിഷ്‌കരിച്ച് സമരം ചെയ്യുന്ന സംസ്ഥാനത്തെ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി. അതേസമയം, തങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്നാണ് ആരോഗ്യ സര്‍വ്വകലാശാലയുടെ വിശദീകരണം.

ഇന്ന് നടന്ന മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാരുടെ യോഗത്തിലാണ് തീരുമാനം. മതിയായ ക്ലാസുകള്‍ ലഭിച്ചില്ലെന്ന വിദ്യാര്‍ത്ഥികളുടെ പരാതി തള്ളിക്കൊണ്ടാണ് തീരുമാനം. പ്രിന്‍സിപ്പല്‍മാരുടെ യോഗത്തിന്റെ മിനിറ്റ്സില്‍ ഇക്കാര്യം വ്യക്തമാക്കുന്നു. സപ്ലിമെന്ററി പരീക്ഷകള്‍ ഇനി അടുത്ത സെപ്തംബറില്‍ മാത്രമേ നടത്തു. വിദ്യാര്‍ത്ഥികള്‍ തുടര്‍ന്നുള്ള പരീക്ഷകള്‍ എഴുതണമെന്ന് സര്‍വകലാശാല ആവശ്യപ്പെടുന്നു.

മതിയായ ക്ലിനിക്കല്‍ പോസ്റ്റിങ് ലഭിക്കാത്തത് ചൂണ്ടിക്കാട്ടി ഭൂരിഭാഗം വിദ്യാര്‍ത്ഥികളും ഇന്നലെ നടന്ന ആദ്യ പരീക്ഷ ബഹിഷ്‌കരിച്ചിരുന്നു. ക്ലിനിക്കല്‍ പോസ്റ്റിങ് നാല് മാസം പോലും തികച്ചു ലഭിച്ചില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

Related posts

ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ ക്വാറന്റീൻ പാലിക്കണം

Aswathi Kottiyoor

ലക്ഷം യാത്രികർ പിന്നിട്ട്‌ കൊച്ചി ജലമെട്രോ; നേട്ടം ആദ്യ 12 ദിവസത്തിനുള്ളിൽ

Aswathi Kottiyoor

വാര്‍ഷിക ജനറല്‍ബോഡി യോഗവും തിരഞ്ഞെടുപ്പും

Aswathi Kottiyoor
WordPress Image Lightbox