30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മാങ്കുളം ജലവൈദ്യുതി പദ്ധതി; ഊർജ്ജ ഉത്പാദനത്തിന് വലിയ മുന്നേറ്റം
Kerala

മാങ്കുളം ജലവൈദ്യുതി പദ്ധതി; ഊർജ്ജ ഉത്പാദനത്തിന് വലിയ മുന്നേറ്റം

കേരളത്തിൻ്റെ വൈദ്യുതോത്പാദനത്തിൽ വലിയ മുന്നേറ്റം സൃഷ്‌ടി‌‌‌ക്കാൻ പര്യാപ്‌ത‌മായ പുതിയൊരു പദ്ധതി കൂടി യാഥാർത്ഥ്യമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിവർഷം 82 മില്യൺ യൂണിറ്റ് ഉത്പാദനശേഷിയുള്ള മാങ്കുളം ജലവൈദ്യുതി പദ്ധതിയുടെ നിർമ്മാണം ഉദ്ഘാടനം ഇന്ന് നിർവഹിക്കുമെന്നും കേരളത്തിൻ്റെ വികസനത്തിന് ജനങ്ങൾ നൽകുന്ന പിന്തുണയുടെ മനോഹരമായ ഉദാഹരണമാണ് മാങ്കുളം പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

80.13 ഹെക്‌ട‌‌‌‌‌ർ സ്ഥലമാണ് പദ്ധതിയുടെ നിർമ്മാണത്തിനായി വേണ്ടത്. ഇതിൽ 11.9 ഹെക്ടർ വനഭൂമിയും 15.16 ഹെക്‌ടർ നദീതടവുമാണ്. പദ്ധതിയ്ക്ക് ആവശ്യമായ 52.94 ഹെക്ടർ സ്വകാര്യ ഭൂമിയിൽ 90 ശതമാനം ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞു. ശേഷിച്ചത് ഏറ്റെടുക്കാനുള്ള നടപടികൾ പുരോഗമിച്ചു വരികയാണ്. 140 വ്യക്തികളിൽ നിന്നും 61 കോടി രൂപയ്ക്കാണ് പദ്ധതിക്കായുള്ള സ്ഥലം ഏറ്റെടുത്തത്. പദ്ധതി നടപ്പാക്കുന്നത് മൂലം കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരസ്ഥാപന ഉടമകളെയും തൊഴിൽ നഷ്ടപ്പെടുന്നവരെയും പുനരധവസിപ്പിക്കുന്നതിനായാണ് 714.56 ചതുരശ്ര മീറ്റർ വിസ്‌തൃതിയുള്ള വ്യാപാര സമുച്ചയം 2 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ചിരിക്കുന്നത്.

പദ്ധതിയുടെ നിർമ്മാണത്തിനു വേണ്ട 3.439 ഹെക്‌ട‌ർ സ്ഥലം കുറത്തിക്കുടി ആദിവാസി സെറ്റിൽമെൻ്റിൽ നിന്നാണ് ഏറ്റെടുത്തത്. ആറ് ആദിവാസി കുടുംബങ്ങളുടെ ഭൂമിയും ഭവനവുമാണ് പദ്ധതിക്കുവേണ്ടി ഏറ്റെടുത്തിട്ടുള്ളത്. നാലു പേരുടെ ഭൂമി ഭാഗികമായി ഏറ്റെടുത്തിട്ടുണ്ട്. ഭാഗികമായി സ്ഥലം നഷ്ടപ്പെട്ടവർക്ക് മികച്ച നഷ്ടപരിഹാരം നൽകുകയും വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് പ്രത്യേക സ്ഥലം കണ്ടെത്തി അവിടെ വീടുവെച്ച് നൽകുകയും ചെയ്‌തു.

ഇതുകൂടാതെ, പദ്ധതിക്കു വേണ്ടി ഭൂമി നൽകിയവരിൽ മാങ്കുളം പഞ്ചായത്തിൽ മറ്റു ഭൂമികൾ കൈവശമില്ലാത്തവരും വാർഷിക വരുമാനം 75,000 രൂപയിൽ താഴെയുള്ളവരുമായവർക്ക് ഇടുക്കി ജില്ലയിൽ തന്നെ ആനച്ചാലിൽ 3 സെൻറ് ഭൂമി വീതം നൽകാനും സാധിച്ചു. വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കുവാൻ സഹകരിക്കുന്ന എല്ലാവരെയും ചേർത്തുപിടിച്ചാണ് ഈ സർക്കാർ മുന്നോട്ടു പോകുന്നത് എന്നതിൻറെ വലിയ ദൃഷ്ടാന്തമാണീ പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ഥലം വിട്ടുനൽകിയ ആദിവാസി സമൂഹത്തിൽപ്പെട്ടവർക്കും മറ്റു പ്രദേശവാസികൾക്കും വ്യാപാരികൾക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു.

Related posts

മരങ്ങൾ മുറിച്ചശേഷം 
ആനമതിൽ നിർമാണം തുടങ്ങും

Aswathi Kottiyoor

വിവാഹ ആലോചനയിൽ സ്‌ത്രീധനം ചര്‍ച്ച ചെയ്യുന്നുണ്ടെങ്കില്‍ അപ്പോള്‍ തന്നെ ഇടപെടണം; സര്‍ക്കാര്‍ ഒപ്പമുണ്ടാകും: മുഖ്യമന്ത്രി

Aswathi Kottiyoor

സഫലം 2022 ആപ്പിലും ഫലമറിയാം

Aswathi Kottiyoor
WordPress Image Lightbox