കേന്ദ്രം അനുവദിച്ച സമയപരിധി അവസാനിച്ചതോടെ ആധാർ നമ്പരും–- പാൻ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാന്‍ ഇനി 1000 രൂപവരെ പിഴ നൽകേണ്ടിവരും.
ആധാറുമായി ബന്ധിപ്പിക്കാത്ത പെർമനന്റ് അക്കൗണ്ട് നമ്പരുകൾക്ക് (പാൻ) 2023 മാർച്ച് 31 വരെ മാത്രമെ സാധുതയുണ്ടാകുമെന്നും ആദായനികുതിവകുപ്പ് അറിയിച്ചു.
ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ, റിട്ടേൺ സമർപ്പിക്കൽ, റീഫണ്ട് തുടങ്ങിയ ആവശ്യങ്ങൾക്ക് പുതിയ സാമ്പത്തികവർഷത്തിന്റെ അവസാനംവരെ ഉപയോഗിക്കാം. 2017 ജൂലൈ ഒന്നിനാണ് പാൻ–-ആധാർ ബന്ധിപ്പിക്കൽ നിർബന്ധമാക്കി ആദായനികുതിനിയമം ഭേദഗതി ചെയ്‌തത്. ഇതിനുള്ള സമയപരിധി പലതവണ നീട്ടി. 2022 മാർച്ച് 31 ആയിരുന്നു അവസാന ദിവസം.