എസ്എസ്എൽസി പരീക്ഷയ്ക്ക് വ്യാഴാഴ്ച തുടക്കമാകും. ജില്ലയിൽ 32,181 കുട്ടികളാണ് എസ്എസ്എൽസി പരീക്ഷയെഴുതുന്നത്. എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ ഉദയംപേരൂര്‍ എസ്എന്‍ഡിപി ഹൈസ്കൂളിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നത്. 584 പേർ. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ശിവന്‍കുന്ന് ഗവണ്‍മെന്റ് ഹൈസ്കൂളിലാണ് ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍. മൂന്നുപേർ.
എറണാകുളം (17), ആലുവ (16), മൂവാറ്റുപുഴ (ഒമ്പത്), കോതമംഗലം (എട്ട്) എന്നീ വിദ്യാഭ്യാസ ജില്ലകളിലായി 50 ക്ലസ്‌റ്ററുകളുണ്ട്. എറണാകുളം (100), ആലുവ (118), മൂവാറ്റുപുഴ (56), കോതമംഗലം (53) എന്നിവിടങ്ങളിലായി 327 പരീക്ഷാസെന്ററുകള്‍ ഒരുക്കിയിട്ടുണ്ട്.
ഒന്നാംഭാഷ പാർട്ട് ഒന്ന് ആണ് ആദ്യ പരീക്ഷ. രാവിലെ 9.45ന് ആരംഭിക്കുന്ന പരീക്ഷ 11.30ന് സമാപിക്കും. ഇംഗ്ലീഷ്, സാമൂഹികശാസ്ത്രം, ഗണിതശാസ്ത്രം എന്നീ പരീക്ഷകളെഴുതാൻ രണ്ടുമണിക്കൂർ 45 മിനിറ്റും ബാക്കിയുള്ളവയ്ക്ക് ഒരു മണിക്കൂർ 45 മിനിറ്റും അനുവദിക്കും. 15 മിനിറ്റ് കൂള്‍ ഓഫ് ടൈം ആണ്. ഏപ്രിൽ 29ന് പരീക്ഷ സമാപിക്കും. മാമലക്കണ്ടം സ്കൂൾ വനമേഖലയിലായതിനാൽ ചോദ്യക്കടലാസ് ബുധനാഴ്ച സ്കൂളിലെത്തിക്കും. അതിരാവിലെ വന്യജീവി ഉപദ്രവമുണ്ടാകുന്ന സാഹചര്യത്തിലാണിത്.