24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കാർബൺ ന്യൂട്രൽ കേരളം: നിർവഹണ രൂപരേഖ തയ്യാറാക്കാൻ ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ദ്വിദിന ശിൽപ്പശാല നാളെ (ഏപ്രിൽ 1) തുടങ്ങും
Kerala

കാർബൺ ന്യൂട്രൽ കേരളം: നിർവഹണ രൂപരേഖ തയ്യാറാക്കാൻ ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ദ്വിദിന ശിൽപ്പശാല നാളെ (ഏപ്രിൽ 1) തുടങ്ങും

കാർബൺ ന്യൂട്രൽ (കാർബൺ സന്തുലിത) കേരളം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്കായി നിർവഹണ രൂപരേഖ തയ്യാറാക്കാൻ വിദഗ്ധരെ പങ്കെടുപ്പിച്ച് ദ്വിദിന ശിൽപ്പശാല സംഘടിപ്പിക്കുന്നു. നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നാളെയും മറ്റന്നാളും (ഏപ്രിൽ 1, 2) കോവളം വെള്ളാറിലെ കേരള ആർട്സ് ആന്റ് ക്രാഫ്റ്റ്സ് വില്ലേജിലാണ് ശിൽപ്പശാല. ഏപ്രിൽ 1 രാവിലെ 10 മണിക്ക് തദ്ദേശ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ശിൽപ്പശാല ഉദ്ഘാടനം ചെയ്യും. മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് മുഖ്യ പ്രഭാഷണം നടത്തുന്ന ശിൽപ്പശാലയിൽ നവകേരളം കർമ്മപദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ. ടി.എൻ. സീമ അധ്യക്ഷത വഹിക്കും. കേന്ദ്ര കാലാവസ്ഥാ വകുപ്പ്, സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്, ജലവിഭവ വികസന വിനിയോഗ കേന്ദ്രം, കാർഷിക സർവകലാശാല, സമുദ്ര പഠന സർവകലാശാല, കേരള വെറ്ററിനറി സർവകലാശാല, മറ്റു സർവകലാശാലകളിലെ പരിസ്ഥിതി വിഭാഗം, മോട്ടോർ വാഹന വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ്, കൃഷി വകുപ്പ്, വനം വകുപ്പ്, വന ഗവേഷണ കേന്ദ്രം, മണ്ണ് സംരക്ഷണ മണ്ണ് പര്യവേക്ഷണ വകുപ്പ്, ബയോഡൈവേഴ്സിറ്റി ബോർഡ്, സംസ്ഥാന വൈദ്യുതി ബോർഡ്, എനർജി മാനേജ്മെന്റ് സെന്റർ, എഞ്ചിനീയറിംഗ് കോളേജുകൾ, കെ.എസ്.ആർ.ടി.സി. തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും വിദഗ്ധരും പ്രതിനിധികളും ശിൽപ്പശാലയിൽ പങ്കെടുക്കും.
രൂപരേഖയുടെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ വിവിധ വകുപ്പുകളേയും ഏജൻസികളേയും ഏകോപിപ്പിച്ച് ജനപങ്കാളിത്തത്തോടെ കാർബൺ ന്യൂട്രൽ കേരളത്തിനായുള്ള പ്രായോഗിക സമീപനം രൂപപ്പെടുത്തുമെന്ന് നവകേരളം കർമ്മപദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ. ടി.എൻ.സീമ അറിയിച്ചു.

Related posts

പടിയൂർ ഗവ.ഹയർസെക്കൻഡറിയിൽ രണ്ടെര കോടിയുടെ കെട്ടിട സമുച്ഛയം ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

ക്രൂ​ഡ് വി​ല താ​ഴെ, ഇ​ന്ത്യ​യി​ൽ മു​ക​ളി​ൽ: ജ​നം പെ​രു​വ​ഴി​യി​ൽ

Aswathi Kottiyoor

പൂജ ബമ്പറിന്റെ ഒന്നാം സമ്മാനം 5 കോടിയല്ല..സമ്മാനത്തുക ഉയര്‍ത്തി, നാളെ മുതല്‍ മാര്‍ക്കറ്റില്‍

Aswathi Kottiyoor
WordPress Image Lightbox