22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ബസ്, ഒാട്ടോ, ടാക്സി നിരക്കു വർധന ഇന്നുണ്ടായേക്കും
Kerala

ബസ്, ഒാട്ടോ, ടാക്സി നിരക്കു വർധന ഇന്നുണ്ടായേക്കും

ബസ്, ഒാട്ടോ, ടാക്സി നിരക്ക് വർധന സംബന്ധിച്ച തീരുമാനം ഇന്ന് ഉണ്ടായേക്കും. ഇന്നത്തെ മന്ത്രിസഭായോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. ചാർജ് വർധന ആവശ്യപ്പെട്ടു കഴിഞ്ഞ ആഴ്ച സ്വകാര്യ ബസ് ഉടമകൾ നടത്തിവന്ന സമരം ഞായറാഴ്ച പിൻവലിച്ചിരുന്നു.

മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് സമരം പിൻവലിച്ചത്. ബസ് ഉടമകൾക്കു പ്രത്യേകിച്ച് ഉറപ്പുകൾ ഒന്നും കൊടുത്തിട്ടില്ലെന്നു ഗതാഗത മന്ത്രി ആന്‍റണി രാജു മാധ്യമങ്ങളോടു പറഞ്ഞെങ്കിലും അടുത്ത മന്ത്രിസഭായോഗത്തിൽ തീരുമാനമുണ്ടാകുമെന്നു പറഞ്ഞതോടെയാണ് ബസുടമകൾ സമരം പിൻവലിക്കാൻ തയാറായത്.

ബസ് ചാർജ് വർധിപ്പിക്കാൻ നേരത്തെ തന്നെ ബസ് ഉടമകളുടെ സംഘടനകളും ഗതാഗതമന്ത്രിയും തമ്മിൽ നടത്തിയ ചർച്ചയിൽ തീരുമാനമെടുത്തിരുന്നു. ഇന്ധനവിലയും മറ്റും കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ബസ് ചാർജ് വർധന ആവശ്യപ്പെട്ടത്. ചർച്ചയിൽ തീരുമാനമെടുത്തെങ്കിലും ഇതു നടപ്പാക്കാൻ വൈകുന്നു എന്നാരോപിച്ചാണ് കഴിഞ്ഞ ആഴ്ച സ്വകാര്യ ബസ് ഉടമകൾ വീണ്ടും സമരത്തിന് ഇറങ്ങിയത്.

അതേസമയം, കോവിഡിന്‍റെ പേരിൽ ഏർപ്പെടുത്തിയ സ്പെഷൽ ചാർജ് തുടരുന്ന സാഹചര്യത്തിൽ ഇനിയും വലിയ ചാർജ് വർധന അനുവദിക്കരുതെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്. വിദ്യാർഥികളുടെ ചാർജ് വർധിപ്പിക്കാനുള്ള നീക്കവും കടുത്ത പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. ഇതോടൊപ്പം ഒാട്ടോ, ടാക്സി നിരക്കിലും വർധനയുണ്ടാകും. ഒൗദ്യോഗികമായി വർധിപ്പിച്ചിട്ടില്ലെങ്കിലും മിക്കവരും ഉയർന്ന നിരക്ക് ഊടാക്കി തന്നെയാണ് ഇപ്പോൾ ഒാടുന്നത്.

Related posts

പാലിന് വർധിപ്പിക്കുന്ന വിലയിൽ 83.75 ശതമാനം കർഷകർക്ക് ലഭിക്കും: മന്ത്രി ജെ. ചിഞ്ചുറാണി

Aswathi Kottiyoor

നിർമിതികളിൽ ഇരട്ടിപ്പ്: കൃത്യത ഉറപ്പാക്കുമെന്ന് വനം വകുപ്പ്

Aswathi Kottiyoor

ഒടിടി റിലീസ് നീട്ടണമെന്ന് തിയേറ്ററുടമകള്‍.

Aswathi Kottiyoor
WordPress Image Lightbox