21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • വികസനച്ചെലവും കടവും അനുപാതത്തിൽ ; ആസൂത്രണ ബോർഡ്‌ വിലയിരുത്തൽ
Kerala

വികസനച്ചെലവും കടവും അനുപാതത്തിൽ ; ആസൂത്രണ ബോർഡ്‌ വിലയിരുത്തൽ

സുസ്ഥിര ലക്ഷ്യത്തിലാണ്‌ കേരളം കടമെടുക്കുന്നതെന്ന്‌ സംസ്ഥാന ആസൂത്രണ ബോർഡ്‌ വിലയിരുത്തൽ. കടം എടുക്കുന്നതിലൂടെ വികസനച്ചെലവും ഉയർത്തുന്നു. 2016–-17 മുതൽ 2021–-22വരെ കടബാധ്യതാ വളർച്ച‌ 13.4 ശതമാനം. വികസനച്ചെലവ്‌ വളർച്ച‌ 12.9 ശതമാനവും. കടവും ആഭ്യന്തര ഉൽപ്പാദനവും തമ്മിലുള്ള അനുപാതം ശരാശരി 37 ശതമാനത്തിൽ നിലനിർത്തുന്നു.

മാന്ദ്യത്തിൽനിന്നു കരകയറാൻ വികസനച്ചെലവ്‌ കുറയ്‌ക്കാതെയുള്ള കടമെടുപ്പ്‌ അനിവാര്യമാണെന്ന്‌ ആസൂത്രണ ബോർഡ്‌ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അവലോകനത്തിൽ വ്യക്തമാക്കി. മൂലധനച്ചെലവ്‌ ഗണ്യമായി ഉയരുന്നു. 2016ൽ 8342 കോടിയായിരുന്നു. ഈവർഷം പുതുക്കിയ കണക്കിൽ 14,997 കോടി. അടുത്തവർഷത്തെ അടങ്കൽ 16,522 കോടിയും. ആകെ ചെലവും ഉയരുന്നു.
കഴിഞ്ഞ ധനവർഷത്തെ അപേക്ഷിച്ച്‌ ഈ വർഷം പൊതുചെലവ്‌ 19 ശതമാനം ഉയർന്നു. കേന്ദ്രത്തിൽ ഇത്‌ ഏഴു ശതമാനവും. വരുംവർഷം ലക്ഷ്യമിടുന്നത്‌ 4.6 ശതമാനവും. കേന്ദ്രനയം സംസ്ഥാനത്തിന്റെ വരുമാനം കുറയ്‌ക്കുമ്പോൾ കഴിയാവുന്ന മാർഗങ്ങളിലൂടെയെല്ലാം വിഭവ സമാഹരണം നടത്തുകയാണ്‌ സംസ്ഥാന സർക്കാർ.

Related posts

ലഖിംപൂർ ഖേരി കേസിൽ ആശിഷ് മിശ്രയ്ക്ക് ജാമ്യം

Aswathi Kottiyoor

വൃ​ക്ക​രോ​ഗി​ക​ളു​ടെ കു​ടും​ബ​ത്തെ അ​തി​ദ​രി​ദ്ര പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം

Aswathi Kottiyoor

അ​മി​ത​ഭാ​രം ക​യ​റ്റി​യ ട്ര​ക്കു​ക​ളി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന; 390 വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി

Aswathi Kottiyoor
WordPress Image Lightbox