22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ശ്രമിക്‌ ബന്ധു സെന്റർ, ആലയ്‌ പദ്ധതി പുതുക്കിയ സോഫ്‌റ്റ്‌വെയറിന്റെയും ഉദ്‌ഘാടനം നാളെ
Kerala

ശ്രമിക്‌ ബന്ധു സെന്റർ, ആലയ്‌ പദ്ധതി പുതുക്കിയ സോഫ്‌റ്റ്‌വെയറിന്റെയും ഉദ്‌ഘാടനം നാളെ

അതിഥി തൊഴിലാളികൾക്കായുള്ള ആവാസ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി ഏർപ്പെടുത്തിയിട്ടുള്ള ശ്രമിക് ബന്ധു ഫെസിലിറ്റേഷൻ സെന്ററുകളുടെയും സുരക്ഷിത പാർപ്പിട സൗകര്യം ഉറപ്പുവരുത്തുന്നതിനുള്ള ആലയ് പദ്ധതി പുതുക്കിയ സോഫ്റ്റ്‌വെയറിന്റെയും രെജിസ്ട്രേഷന്റെയും ഉദ്‌ഘാടനം നാളെ.

തിരുവനന്തപുരം വിഴിഞ്ഞം അർച്ചന ഓഡിറ്റോറിയത്തിൽ മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങിൽ തൃശൂർ , കണ്ണൂർ , മലപ്പുറം ,പത്തനംതിട്ട , ഇടുക്കി ജില്ലകളിലെ ഫെസിലിറ്റേഷൻ സെന്ററുകൾ വെർച്വലായാണ് ഉദ്‌ഘാടനം ചെയ്യുന്നത് . ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ശ്രമിക് ബന്ധു ഫെസിലിറ്റേഷൻ സെന്റർ സൗകര്യം ലഭ്യമാകും. ഇതര സംസ്ഥാന തൊഴിലാളികൾക്കു സഹായം ലഭ്യക്കുന്നതിനായി ഹിന്ദി / ബംഗാളി / മലയാളം ഭാഷകൾ കൈകാര്യം ചെയ്യാൻ കഴിയുന്നവരെ ഇവിടങ്ങളിൽ നിയോഗിച്ചിട്ടുണ്ട്.

ജോലി , ബാങ്കിങ് , ആരോഗ്യം , യാത്ര , അപകടത്തിൽ മരണമടയുന്നവരുടെ ആശ്രിതർക്കുള്ള സഹായം ലഭ്യമാക്കൽ , നിയമ പരിരക്ഷ സംബന്ധിച്ച അവബോധം നൽകൽ തുടങ്ങിയ സേവനങ്ങൾ ഇവിടെ ലഭിക്കും. അതിഥി തൊഴിലാളികൾക്ക് 6 . 5 ചതുരശ്ര മീറ്റർ വിസ്‌തീർണമുള്ള ഫ്ലോർ ഏരിയയും അടുക്കളയും ടോയ്ലറ്റ് ഉൾപ്പെടെയുള്ള പൊതു സൗകര്യങ്ങളും ഉള്ള മെച്ചപ്പെട്ട വാടക കെട്ടിടം ലഭ്യമാക്കുകയാണ് ആലയ് പദ്ധതി ലക്‌ഷ്യം വയ്‌ക്കുന്നത്.

ഇതിനായി തൊഴിൽ വകുപ്പ് സജ്ജമാക്കിയിട്ടുള്ള പോർട്ടലിൽ കെട്ടിട ഉടമകൾക്ക് രെജിസ്റ്റർ ചെയ്യാവുന്നതും ഇതേ പോർട്ടലിലൂടെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് മെച്ചപ്പെട്ട കെട്ടിടങ്ങൾ തെരഞ്ഞെടുക്കുകയും ചെയ്യാം. പദ്ധതി നടത്തിപ്പിനായി എല്ലാ ജില്ലകളിലും ആർ ഡി ഒ / സബ് കലക്‌ടർ , ജില്ലാ പഞ്ചായത്തു സെക്രട്ടറി , ജില്ലാ ലേബർ ഓഫീസർ എന്നിവർ അംഗങ്ങളായ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

Related posts

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Aswathi Kottiyoor

റീല്‍സ് ചെയ്യാന്‍ ഐഫോണ്‍ വേണം: എട്ട് മാസം പ്രായമായ കുഞ്ഞിനെ വിറ്റ് ദമ്പതികള്‍

Aswathi Kottiyoor

ദിശയുടെ സേവനങ്ങൾ ഇനി 104ലും

Aswathi Kottiyoor
WordPress Image Lightbox