26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • മരുന്നുവില വർധന ജനജീവിതം താളംതെറ്റിക്കും
Kerala

മരുന്നുവില വർധന ജനജീവിതം താളംതെറ്റിക്കും

ഇന്ധന- പാചകവാതക കൊള്ളയടി പരകോടിയിലെത്തിയിട്ടും ‘അരിശം തീരാതെ’ സംഘപരിവാർ സർക്കാർ, 800 ജീവൻരക്ഷാ മരുന്നുകളുടെ വില കുത്തനെ കൂട്ടിയത്‌ ജനജീവിതം താളംതെറ്റിക്കുമെന്ന്‌ പൊതുജനാരോഗ്യ പ്രവർത്തകരും സ്വകാര്യമേഖലയിലെ വിദഗ്‌ധരും അഭിപ്രായപ്പെട്ടു. 10 ശതമാനം വിലവർധന ഏപ്രിൽ ഒന്ന്‌ മുതൽ പ്രതീക്ഷിക്കാമെന്ന്‌ ആർദ്രം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഡോ. അജയ്‌ മോഹൻ പറഞ്ഞു.

പനിയ്‌ക്കും ജലദോഷത്തിനുമുള്ള മരുന്നുകൾ മുതൽ പ്രമേഹം, രക്താതിമർദം, ഹൃദ്രോഗങ്ങൾ, നാഡിരോഗങ്ങൾ മുതലായവയുമായി ബന്ധപ്പെട്ട്‌ ജീവിതശൈലീ രോഗികൾ ദിവസേന കഴിക്കുന്ന മരുന്നുകളും വിലവർധനയുടെ പരിധിയിൽ വരും. സർക്കരാശുപത്രികളിൽ വിലവർധനമൂലം മരുന്ന് ലഭ്യത കുറയാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന്‌ ആരോഗ്യവകുപ്പ്‌ അധികൃതർ പറഞ്ഞു.

ജീവിതശൈലി രോഗികൾക്ക്‌ ഇരുട്ടടി, വയോജനങ്ങൾക്ക് ദുരിതമേറും
വരുമാനത്തിന്റെ കൃത്യമായ വിഹിതം എല്ലാ മാസവും മരുന്നിനായി നീക്കിവയ്‌ക്കുന്ന ജീവിതശൈലീ രോഗികൾക്കാണ്‌ വിലവർധന ഇരുട്ടടിയാകുക. പല പെൻഷൻകാരും മാസംതോറും ആയിരക്കണക്കിന്‌ രൂപയുടെ മരുന്നുകളാണ്‌ വാങ്ങുന്നത്‌. നീതി–-സേവന സ്‌റ്റോറുകളിൽ നിശ്ചിത ഡിസ്‌കൗണ്ട്‌ ലഭിക്കുന്നത്‌ ആശ്വാസമാണ്‌. മാരകരോഗികളായി വിവിധ സ്വകാര്യ ആശുപത്രികളിൽ കഴിയുന്നവരെ കൂടുതൽ ചൂഷണം ചെയ്യുന്ന അവസ്ഥ സംജാതമാകും. മരുന്നുവില കൂട്ടാനുള്ള കേന്ദ്രസർക്കാർ നടപടി ഏറെ ബാധിക്കുക വയോജനങ്ങളെയാണ്‌.

‘കൊടും ക്രൂരമാണ് കേന്ദ്ര നടപടി . പാചകവാതകത്തിനും ഇന്ധനത്തിനും തുടർച്ചയായി വില കൂട്ടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മരുന്നുവില വർധിപ്പിക്കുന്നത്‌ വയോജനങ്ങളെ പിഴിയുന്നതിന്‌ തുല്യമാണ്. ഞങ്ങളെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കുക. അതേ ഈ നരാധമന്മാരോട്‌ പറയാനുള്ളൂ’ –- സീനിയർ സിറ്റിസൺസ്‌ ഫ്രണ്ട്‌സ്‌ വെൽഫെയർ അസോസിയേഷൻ ജില്ലാ സെക്രട്ടറി തോമസ് പോത്തൻ പറഞ്ഞു.

Related posts

വിഷമതകൾ അനുഭവിക്കുന്ന ഓരോ കുട്ടിയ്‌ക്കും ശ്രദ്ധയും പരിചരണവും ഉറപ്പാക്കണം: മന്ത്രി വീണാ ജോർജ്.

Aswathi Kottiyoor

ജാവാദ് ചുഴലിക്കാറ്റിൻ്റെ പ്രഭാവം; സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

Aswathi Kottiyoor

അത്തം പിറന്നു. നാടെങ്ങും പൂവിളി ഉയർന്നു. പൊന്നോണത്തിന്‌ ഇനി പത്തുനാൾ

Aswathi Kottiyoor
WordPress Image Lightbox