28.9 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ദേശീയ പണിമുടക്ക് രണ്ടാം ദിനവും മലയോര മേഖലയില്‍ പൂർണ്ണം
Kerala

ദേശീയ പണിമുടക്ക് രണ്ടാം ദിനവും മലയോര മേഖലയില്‍ പൂർണ്ണം

വിവിധ ആവശ്യങ്ങളുന്നയിച്ച് ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് രണ്ടാം ദിവസത്തിൽ. ഇന്ന് അർധരാത്രി വരെയാണ് പണിമുടക്ക്. സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തുകളിൽ.

ചെറുപുഴ, ആലക്കോട്, കരുവന്‍ചാല്‍, ചിറ്റാരിക്കാല്‍, തേര്‍ത്തല്ലി, ഉദയഗിരി പാടിയോട്ടുചാല്‍, വെള്ളരിക്കുണ്ട് തുടങ്ങിയ മലയോര പട്ടണങ്ങളില്‍ വ്യാപാര സ്ഥാപനങ്ങൾ എല്ലാം അടഞ്ഞ് കിടക്കുകയാണ്. പണിമുടക്കുമായി സഹകരിക്കില്ലെന്നും സംസ്ഥാനത്തെ എല്ലാ കടകളും തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി ഇന്നലെ വ്യക്തമാക്കിയിരുന്നു.

തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, കർഷകരുടെ ആവശ്യങ്ങൾ സംരക്ഷിക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ സംരക്ഷിക്കുക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് 48 മണിക്കൂർ പണിമുടക്ക്. കർഷകസംഘടനകൾ, കർഷകതൊഴിലാളി സംഘടനകൾ, കേന്ദ്ര-സംസ്ഥാന സർവീസ് സംഘടനകൾ, അധ്യാപകസംഘടനകൾ, ബി. എസ്. എൻ. എൽ, എൽ. ഐ. സി, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ, തുറമുഖ തൊഴിലാളികൾ ഉൾപ്പടെയുള്ളവയാണ് കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ ഇന്നലെ മുതൽ പണിമുടക്കി പ്രതിഷേധിക്കുന്നത്.

Related posts

ബസ് വാങ്ങൽ നിർത്തി! സ്വകാര്യ ബസുകൾ വാടകയ്ക്ക് എടുക്കാൻ കെഎസ്ആർടിസി ധാരണ

Aswathi Kottiyoor

ജില്ലയിൽ 554 പേർക്ക് കൂടി കൊവിഡ്; 540 പേർക്ക് സമ്പർക്കത്തിലൂടെ

Aswathi Kottiyoor

കാവ്യ മാധവനെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നതാണ് ഉചിതമെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം

Aswathi Kottiyoor
WordPress Image Lightbox