ബസ് ചാർജിനൊപ്പം ഓട്ടോ, ടാക്സി നിരക്കു വർധനയും നാളെ ചേരുന്ന ഇടതു മുന്നണി യോഗം ചർച്ച ചെയ്യും. രാമചന്ദ്രൻ കമ്മിറ്റി ശുപാർശയിൽ നിന്ന് ഓട്ടോ, ടാക്സി നിരക്കു വർധന സംബന്ധിച്ച റിപ്പോർട്ട് ഗതാഗത വകുപ്പ് തയാറാക്കി മുഖ്യമന്ത്രിക്കു സമർപ്പിച്ചു.
∙ ഓട്ടോയ്ക്കു മിനിമം നിരക്ക് നിലവിൽ 25 രൂപയാണ്. ഇതു 30 ആക്കാനാണു ശുപാർശ. ഒന്നര കിലോമീറ്റർ ആണ് ഓട്ടോയുടെ മിനിമം ദൂരം. ഇതു കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 12 രൂപയാണു നിലവിലെ നിരക്ക്. അതു 15 ആക്കാനാണു നിർദേശം.
∙ ടാക്സിക്കു നിലവിൽ മിനിമം ചാർജ് (5 കി.മി. ദൂരത്തിന്) 175 രൂപയാണ്. അത് 220 –225 രൂപ വരെ വർധിപ്പിക്കാമെന്നാണു ശുപാർശ. അതു കഴിഞ്ഞുള്ള ദൂരത്തിനു കിലോമീറ്ററിനു 15 രൂപ എന്ന നിലവിലെ നിരക്ക് 19–20 രൂപ വരെ ആക്കാമെന്നുമാണു ഗതാഗത വകുപ്പിന്റെ ശുപാർശ.