22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് 90.58 കോടിയുടെ ബജറ്റ്‌ ; 12 ഡിഗ്രി, 5 പിജി കോഴ്‌സുകള്‍, ആസ്ഥാന മന്ദിരവും ഇക്കൊല്ലം
Kerala

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് 90.58 കോടിയുടെ ബജറ്റ്‌ ; 12 ഡിഗ്രി, 5 പിജി കോഴ്‌സുകള്‍, ആസ്ഥാന മന്ദിരവും ഇക്കൊല്ലം

ഈ വർഷം 12 ഡിഗ്രി കോഴ്‌സുകളും അഞ്ച്‌ പിജി കോഴ്‌സുകളും തുടങ്ങാനും ആസ്ഥാന മന്ദിരം നിർമിക്കാനും തുക വകയിരുത്തി ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ബജറ്റ്‌. സർവകലാശാലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി 83. 49 കോടി വരവും 90. 58 കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് സിൻഡിക്കറ്റ് യോഗത്തിൽ അഡ്വ. ബിജു കെ മാത്യൂ ആണ്‌ അവതരിപ്പിച്ചത്‌. സർവകലാശാല ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ വൈസ് ചാൻസലർ ഡോ. പി എം മുബാറക് പാഷ അധ്യക്ഷനായി.

കോഴ്‌സുകളുടെ നടത്തിപ്പിനും വിദൂര വിദ്യാഭ്യാസത്തിനുള്ള യുജിസി അംഗീകാരത്തിനും ഇതര അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കുമായി ഒന്നരക്കോടി രൂപ നീക്കിവച്ചു. തദ്ദേശസ്ഥാപന പ്രതിനിധികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്‌, കോഴ്‌സുകളുടെ പട്ടിക തയ്യാറാക്കാനുള്ള വിദഗ്ധ കമ്മിറ്റി രൂപീകരണം തുടങ്ങിയവയ്ക്ക് 10 ലക്ഷം രൂപ വകയിരുത്തി.
ആസ്ഥാനമന്ദിരം നിര്‍മാണത്തിനുള്ള സ്ഥലം വാങ്ങാൻ 35 കോടിയും കെട്ടിട നിര്‍മാണത്തിന് ആദ്യഗഡുവായി 10 കോടിയും നീക്കിവച്ചു. കൊല്ലം വെള്ളയിട്ടമ്പലത്ത് തുടങ്ങുന്ന അക്കാദമിക്‌ ബ്ലോക്കിൽ ലൈബ്രറിക്ക് ഒരുകോടി, കംപ്യൂട്ടര്‍ സെന്ററിന് 40 ലക്ഷം, വെര്‍ച്വല്‍ സ്റ്റുഡിയോയ്‌ക്ക്‌ ഒരുകോടി, റിപ്രോഗ്രഫിക് സെന്ററിന് 50 ലക്ഷം, കംപ്യൂട്ടര്‍വൽക്കരണത്തിന് 40 ലക്ഷം, മറ്റു ജില്ലകളിലെ പ്രാദേശിക കേന്ദ്രങ്ങള്‍ക്കായി 1.60 കോടി രൂപയും വകയിരുത്തി. അതിനൂതന സോഫ്റ്റ്‌വെയറിനായി രണ്ടുകോടി നീക്കിവച്ചിട്ടുണ്ട്‌.
യോഗത്തിൽ പ്രോ–- വൈസ്‌ ചാൻസലർ എസ് വി സുധീര്‍, സിന്‍ഡിക്കറ്റ് അംഗങ്ങളായ കെ ശ്രീവത്സന്‍, എം ജയപ്രകാശ്, എ നിസാമുദീന്‍ കായിക്കര, ടി എം വിജയന്‍, എ പസിലത്തില്‍, സി ഉദയകല, എം ജയമോഹന്‍, ഫിനാന്‍സ് ഓഫീസര്‍ വി അജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

ഓണക്കിറ്റ്‌ വിതരണം നാളെ മുതൽ

Aswathi Kottiyoor

190 കിലോമീറ്റർ ടണൽ റോഡ്; ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ വൻ പദ്ധതി

Aswathi Kottiyoor

അഴിമതി തുടച്ചുനീക്കാൻ ഡിജിറ്റൽ ഓഫീസ്‌ ; നിർദേശവുമായി വിജിലൻസ്‌

Aswathi Kottiyoor
WordPress Image Lightbox