24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ആ​കെ ജീ​വ​ന​ക്കാ​ർ 4,828; ഹാ​ജ​രാ​യ​ത് 32 പേ​ർ
Kerala

സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ആ​കെ ജീ​വ​ന​ക്കാ​ർ 4,828; ഹാ​ജ​രാ​യ​ത് 32 പേ​ർ

പൊ​തു​പ​ണി​മു​ട​ക്കി​നെ​തി​രാ​യ ആ​ദ്യ ദി​ന​ത്തി​ല്‍ സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ ഹാ​ജ​രാ​യ​ത് 32 പേ​ര്‍. ആ​കെ 4,828 ജീ​വ​ന​ക്കാ​രാ​ണ് സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ ജോ​ലി ചെ​യ്യു​ന്ന​ത്.

അ​തേ​സ​മ​യം, സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ജോ​ലി​ക്കു ഹാ​ജ​രാ​കാ​തി​രി​ക്കു​ന്ന​ത് വി​ല​ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി നിർദേശിച്ചു. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്ക് വി​ല​ക്കി സ​ർ​ക്കാ​ർ ഇ​ന്നു ത​ന്നെ ഉ​ത്ത​ര​വി​റ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി അറിയിച്ചു. ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്.

പ​ണി​മു​ട​ക്കി​ന്‍റെ ഭാ​ഗ​മാ​യി ജോ​ലി​ക്കു ഹാ​ജ​രാ​കാ​തി​രി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​ധി​യാ​യി ക​ണ​ക്കാ​ക്കി ശ​ന്പ​ളം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രു​ന്നു. ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്ക് നേ​രി​ടാ​ൻ ഡ​യ​സ്നോ​ണ്‍ പ്ര​ഖ്യാ​പി​ക്കാ​ത്ത സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രേ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ അ​ഭി​ഭാ​ഷ​ക​നാ​ണ് ഹൈ​ക്കോ​ട​തി​യി​ൽ പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി ന​ൽ​കി​യ​ത്.

സ​ർ​വീ​സ് ച​ട്ട​ങ്ങ​ൾ പ്ര​കാ​രം ജീ​വ​ന​ക്കാ​ർ​ക്കു പ​ണി​മു​ട​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും നി​യ​മ​വി​രു​ദ്ധ​മാ​യ ന​ട​പ​ടി ത​ട​യാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്ക​ണ​മെ​ന്നു​മാ​ണ് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

Related posts

കോ​വി​ഡ് കൂ​ടു​ന്നു; 1.4 കോ​ടി ജ​ന​ങ്ങ​ളെ ടെ​സ്റ്റ് ചെ​യ്യാ​നൊ​രു​ങ്ങി ചൈ​നീ​സ് ന​ഗ​രം

Aswathi Kottiyoor

‘അരിക്കൊമ്പൻ അരിയും, ചക്കക്കൊമ്പൻ ചക്കയും, പിണറായി കേരളത്തെ തന്നെയും ചാമ്പുന്നു’; പരിഹസിച്ച് കെ സുധാകരൻ

Aswathi Kottiyoor

*പുതിയത് വാങ്ങിപ്പിക്കാൻ കമ്പനികള്‍ ഫോണുകളുടെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുന്നു- ആരോപണം ശരിയോ*

Aswathi Kottiyoor
WordPress Image Lightbox