24.9 C
Iritty, IN
October 4, 2024
  • Home
  • Delhi
  • ഓസ്കറിൽ തിളങ്ങി ‘കോഡ’; മികച്ച നടൻ വിൽ സ്മിത്ത്, നടി ജെസിക്ക ചസ്റ്റെയ്ൻ.
Delhi

ഓസ്കറിൽ തിളങ്ങി ‘കോഡ’; മികച്ച നടൻ വിൽ സ്മിത്ത്, നടി ജെസിക്ക ചസ്റ്റെയ്ൻ.

ലൊസാഞ്ചലസ് ∙ ഓസ്കറിൽ തിളങ്ങി ‘കോഡ’. മികച്ച ചിത്രം, തിരക്കഥ, സഹനടൻ ഉൾപ്പെടെ പ്രധാന പുരസ്കാരങ്ങളെല്ലാം ചിത്രം വാരിക്കൂട്ടി. ഷാൻ ഹേഡെർ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവർ ബധിരരായിരുന്നു. കോഡയിലെ പ്രകടനത്തിലൂടെ ട്രോയ് കോട്സർ മികച്ച സഹനടനുള്ള പുരസ്കാരം സ്വന്തമാക്കി. ഓസ്കർ സ്വന്തമാക്കുന്ന ആദ്യ ബധിരനായ അഭിനേതാവ് കൂടിയാണ് അദ്ദേഹം. മികച്ച നടനുള്ള ഓസ്കർ പുരസ്കാരം വിൽ സ്മിത്ത് സ്വന്തമാക്കി. കിങ് റിച്ചാർഡ് എന്ന ചിത്രത്തിലെ അഭിനയമാണ് പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ടെന്നീസ് താരങ്ങളായ സെറീന വില്യംസ്, വീനസ് വില്യംസ് എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി റെയ്നാൾഡോ മാർകസ് ഗ്രീൻ സംവിധാനം ചെയ്ത ചിത്രത്തിൽ റിച്ചാർഡ് വില്യംസ് എന്ന കഥാപാത്രത്തെയാണ് വിൽ അവതരിപ്പിച്ചത്. മികച്ച നടി ജെസിക്ക ചസ്റ്റെയ്ൻ. ദ് ഐസ് ഓഫ് ടാമി ഫെയ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. മൂന്ന് തവണ ഓസ്കർ നോമിനേഷൻ നേടിയിട്ടുള്ള ജെസിക്കയുടെ ആദ്യ ഓസ്കർ കൂടിയാണിത്.

ദ് പവർ ഓഫ് ദ് ഡോഗ് ഒരുക്കിയ ജേൻ കാംപിയൻ ആണ് മികച്ച സംവിധായിക. സംവിധാന മികവിന് രണ്ട് തവണ നോമിനേഷൻ കിട്ടുന്ന ആദ്യവനിതയായിരുന്നു കാംപിയന്‍. വെസ്റ്റ് സൈഡ് സ്റ്റോറി എന്ന ചിത്രത്തിലെ അഭിനയത്തിന് അരിയാന ഡെബോസ് ആണ് മികച്ച സഹനടി. മികച്ച എഡിറ്റിങ്, ഒറിജിനൽ സ്കോർ, ഛായാഗ്രഹണം ഉൾപ്പെടെ നാല് പുരസ്കാരങ്ങളുമായി ‘ഡ്യൂൺ’ ആണ് മുന്നിൽ. മികച്ച പ്രൊഡക്‌ഷൻ ഡിസൈനുള്ള പുരസ്കാരവും ഡ്യൂൺ നേടി. മേക്കപ്പ് ആൻഡ് ഹെയർസ്റ്റിലൈങിന് ദ് ഐസ് ഓഫ് ടാമി ഫേയ് ഓസ്കർ സ്വന്തമാക്കി. മികച്ച യഥാർഥ തിരക്കഥ: കെന്നെത്ത് ബ്രാണാ ( ചിത്രം: ബെൽഫാസ്റ്റ്), മികച്ച അവലംബിത തിരക്കഥ: ഷോൺ ഹേഡെർ (ചിത്രം: കോഡ)

ഇന്ത്യൻ സമയം രാവിലെ 5.30നാണ് അവാർഡ് പ്രഖ്യാപനം തുടങ്ങിയത്. ഒട്ടേറെ പുതുമകളാണ് ഇക്കൊല്ലത്തെ അവാർഡിനെ ശ്രദ്ധേയമാക്കിയത്. ഒന്നിൽ കൂടുതൽ അവതാരകരായിരുന്നു ഏറ്റവും വലിയ പ്രത്യേകത. റെജീന ഹാളും ഏയ്‍മി സ്‍കൂമറും വാൻഡ സൈക്സും ആണ് അവതാരകർ. 2011ന് ശേഷം ആദ്യമായാണ് മൂന്ന് അവതാരകരുണ്ടാവുന്നത്. റിന്റു തോമസ് എന്ന ഡൽഹി മലയാളിയും സുഷ്മിത് ഘോഷും ചേർന്നു നിർമിച്ച ‘റൈറ്റിങ് വിത്ത് ഫയർ’ എന്ന ഡോക്യുമെന്ററിയും ഇത്തവണ നോമിനേഷനിൽ ഇടംപിടിച്ചിരുന്നു. ഇന്ത്യന്‍ വംശജനായ ജോസഫ് പട്ടേല്‍ നിര്‍മിച്ച സമ്മര്‍ ഓഫ് സോൾ ആണ് ഈ വിഭാഗത്തിൽ പുരസ്‌കാരം നേടിയത്.

പുരസ്കാരങ്ങൾ

മികച്ച ചിത്രം: കോഡ

മികച്ച നടി: ജെസിക്ക ചസ്റ്റെയ്ൻ (ദ് ഐയ്സ് ഓഫ് ടാമി ഫെയ്)

മികച്ച നടൻ വിൽ സ്മിത്ത് (കിങ് റിച്ചാർഡ്)

മികച്ച സംവിധായിക (ജേൻ കാംപിയൻ)

മികച്ച ഒറിജിനൽ സ്കോർ: ഹാൻസ് സിമ്മെർ (ഡ്യൂൺ)

മികച്ച യഥാർഥ തിരക്കഥ: കെന്നെത്ത് ബ്രാണാ (ബെൽഫാസ്റ്റ്)

മികച്ച അവലംബിത തിരക്കഥ: ഷാൻ ഹേഡെർ (കോഡ)

മികച്ച കോസ്റ്റ്യൂം ഡിസൈൻ: ജെന്നി ബീവൻ (ക്രുവല്ല)മികച്ച ലൈവ് ആക്‌ഷൻ ഷോർട്ട് ഫിലിം: ദ് ലോങ് ഗുഡ്ബൈ

മികച്ച വിദേശ ഭാഷ ചിത്രം: ഡ്രൈവ് മൈ കാർ (ജപ്പാൻ)

മികച്ച സഹനടൻ: ട്രോയ് കോട്സർ (കോഡ)

മികച്ച വിഷ്വല്‍ എഫക്ട്: പോള്‍ ലാംബെര്‍ട്ട്, ട്രിസ്റ്റന്‍ മൈല്‍സ്, ബ്രയാന്‍ കോണര്‍, ജേര്‍ഡ് നെഫ്‌സര്‍ (ഡ്യൂണ്‍)

മികച്ച ഛായാഗ്രഹണം: ഗ്രെയ്ഗ് ഫ്രേസെർ (ഡ്യൂൺ).

Related posts

*എ.പി അബ്ദുള്ളക്കുട്ടി ദേശീയ ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍

Aswathi Kottiyoor

പ്രധാനമന്ത്രിക്കെതിരായ വിമര്‍ശനം രാജ്യദ്രോഹമല്ല; വിനോദ് ദുവയ്ക്കെതിരെയുള്ള കേസ് സുപ്രീം കോടതി റദ്ദാക്കി……….

Aswathi Kottiyoor

കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് മുച്ചക്ര വാഹന വിതരണവും ശ്രവണസഹായി വിതരണവും

Aswathi Kottiyoor
WordPress Image Lightbox