23.8 C
Iritty, IN
July 4, 2024
  • Home
  • Kelakam
  • കേളകം: വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റിന്റെ 2020-22 വര്‍ഷത്തെ വാര്‍ഷിക പൊതുയോഗവും വരവ് ചിലവ് കണക്ക്
Kelakam

കേളകം: വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റിന്റെ 2020-22 വര്‍ഷത്തെ വാര്‍ഷിക പൊതുയോഗവും വരവ് ചിലവ് കണക്ക്

കേളകം: വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റിന്റെ 2020-22 വര്‍ഷത്തെ വാര്‍ഷിക പൊതുയോഗവും വരവ് ചിലവ് കണക്ക് അവതരണവും വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്നു വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ യൂണിറ്റ് പ്രസിഡന്റ് ജോര്‍ജ്കുട്ടി വാളുവെട്ടിക്കല്‍ അധ്യക്ഷത വഹിച്ചു.

യൂണിറ്റ് ജനറല്‍ സെക്രട്ടറി ജോസഫ് പാറക്കല്‍ 2020-22 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, യൂണിറ്റ് ട്രഷറര്‍ സ്റ്റാനി സ്ലാവോസ് 2020-21 വര്‍ഷത്തെ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി ബാഷിദ് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ മെമ്പര്‍മാരുടെ മക്കളെ ആദരിച്ചു.70 വയസ് തികഞ്ഞതും ഇപ്പോഴും വ്യാപാര രംഗത്ത് സജീവമായിരിക്കുന്നതുമായ യൂണിറ്റ് അംഗങ്ങളെ ട്രസ്റ്റ് ചെയര്‍മ്മാന്‍ വര്‍ഗീസ് കാടായം ആദരിച്ചു. ജില്ലാ സെക്രട്ടറി സി.കെ സതീശന്‍, യൂത്ത് വിംഗ് പ്രസിഡന്റ് ജോഷി, വനിതാ വിംഗ് പ്രസിഡന്റ് മേരിക്കുട്ടി, ജോണ്‍ കാക്കരമറ്റം തുടങ്ങിയവര്‍ സംബന്ധിച്ചു.

Related posts

പച്ചക്കറിത്തോട്ടം ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

അലിന്‍ മരിയ ഉറുമ്പിലിനെ ആദരിച്ചു

Aswathi Kottiyoor

ട്രിപ്പിള്‍ ജംബില്‍ സ്വര്‍ണ മെഡല്‍ നേടിയ സാന്ദ്ര ബാബുവിനെ ആദരിച്ചു

Aswathi Kottiyoor
WordPress Image Lightbox