26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ബഹിരാകാശ മാലിന്യ പ്രതിസന്ധി; കഴിഞ്ഞവർഷം 19 ‘രക്ഷാദൗത്യം’
Kerala

ബഹിരാകാശ മാലിന്യ പ്രതിസന്ധി; കഴിഞ്ഞവർഷം 19 ‘രക്ഷാദൗത്യം’

ബഹിരാകാശ മാലിന്യങ്ങൾ ഇന്ത്യൻ ഉപഗ്രഹങ്ങൾക്ക്‌ വൻ ഭീഷണി ഉയർത്തുന്നതായി ഐഎസ്‌ആർഒ. കഴിഞ്ഞ വർഷം മാത്രം 19 ‘രക്ഷാദൗത്യം’ നടത്തേണ്ടി വന്നെന്നും ഐഎസ്‌ആർഒ തയ്യാറാക്കിയ റിപ്പോർട്ടിൽ പറഞ്ഞു. ഉപഗ്രഹങ്ങളുടെ പാത ഉയർത്തിയും താഴ്‌ത്തിയുമാണ്‌ ബഹിരാകാശ മാലിന്യവുമായുള്ള കൂട്ടിയിടി ഒഴിവാക്കുന്നത്‌. ഈ ‘രക്ഷാദൗത്യം’ സങ്കീർണമാണ്‌.

ഭൂമിയോടടുത്തുള്ള ഭ്രമണപഥത്തിൽ 14 രക്ഷാദൗത്യമാണ്‌ പോയവർഷം നടത്തിയത്‌. ബഹിരാകാശ മാലിന്യങ്ങളിൽനിന്ന്‌ ഉപഗ്രങ്ങളെ രക്ഷിക്കാൻ ഐഎസ്‌ആർഒ നിരീക്ഷണം ശക്തിപ്പെടുത്തി. കഴിഞ്ഞവർഷം ഇന്ത്യൻ ഉപഗ്രഹങ്ങളുടെ ഒരു കിലോമീറ്ററോളം അടുത്തുകൂടി മാലിന്യങ്ങൾ കടന്നുപോയ 4382 സംഭവങ്ങളുണ്ടായി. അഞ്ചു കിലോമീറ്ററിൽ പോയ 3148 സംഭവങ്ങളും. ഇവ കൂടുതൽ അപകടം സൃഷിടിച്ചേക്കാം–-റിപ്പോർട്ട്‌ പറയുന്നു. ചന്ദ്രനെ ചുറ്റുന്ന നാസയുടെ ലൂണാർ റീകണൈസൻസ് ഓർബിറ്ററും ചന്ദ്രയാൻ–-2 ഉം തമ്മിലുള്ള അപ്രതീക്ഷിത കൂട്ടിയിടി ഒഴിവാക്കാനും ഐഎസ്‌ആർഒയ്‌ക്ക്‌ കഴിഞ്ഞിരുന്നു.
പ്രവർത്തനരഹിതമായ ഉപഗ്രഹങ്ങൾ, പൊട്ടിച്ചിതറിയ ഉപഗ്രഹ ഭാഗങ്ങൾ, റോക്കറ്റ്‌ ഭാഗങ്ങൾ തുടങ്ങിയവ ബഹിരാകാശത്ത്‌ സൃഷ്ടിക്കുന്ന മാലിന്യപ്രശ്‌നം കൂടുതൽ ഗൗരവമായി കാണണമെന്ന്‌ ഐഎസ്‌ആർഒ മുന്നറിയിപ്പു നൽകുന്നു. ചെറുതും വലുതുമായ മാലിന്യങ്ങളാണ്‌ ഇവിടെയുള്ളത്‌. മണിക്കൂറിൽ 27,000 കിലോമീറ്ററിലധികം വേഗത്തിൽ പായുന്ന ഇവയിൽ പലതിനെയും ട്രാക്ക്‌ ചെയ്യാൻ പോലുമാവുന്നില്ല. ഒരു സെന്റീമീറ്റർ വലിപ്പമുള്ള മാലിന്യംപോലും ഉപഗ്രഹങ്ങൾക്ക്‌ കേടുപാടുണ്ടാക്കാം.

നിലവിൽ വിവിധ രാജ്യങ്ങളുടെ മൂവായിരം ഉപഗ്രഹമാണ്‌ ബഹിരാകാശത്തുള്ളത്‌. ഇവയിൽ 50 എണ്ണം ഇന്ത്യയുടെതാണ്‌. 10 വർഷത്തിനുള്ളിൽ ഭൂമിയോടടുത്തുള്ള ഭ്രമണപഥത്തിൽ 10 സെന്റീമീറ്ററിൽ കൂടുതലുള്ള മാലിന്യം അറുപതിനായിരത്തിലധികമാകുമെന്നാണ്‌ നിഗമനം. ഉപഗ്രഹങ്ങളുടെ വർധിച്ച ആവശ്യകത, സ്വകാര്യമേഖലയുടെ കടന്നുകയറ്റം തുടങ്ങിയവ മാലിന്യതോത്‌ ഇരട്ടിയാക്കും.

Related posts

*ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ അഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷം നടത്തി*

Aswathi Kottiyoor

മഴ പെയ്തില്ലെങ്കിൽ വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി.

Aswathi Kottiyoor

ചരക്കു സേവന നികുതി വകുപ്പിന്റെ പുതിയ ലോഗോ പ്രകാശനം ഇന്ന് (16 മേയ്)

Aswathi Kottiyoor
WordPress Image Lightbox