24 C
Iritty, IN
July 1, 2024
  • Home
  • Kerala
  • ശ്രീലങ്കയിൽ നിന്ന് കടൽ മാർഗം അഭയാർഥികൾ എത്താമെന്ന മുന്നറിയിപ്പ്; കേരള തീരത്ത് ജാഗ്രത.
Kerala

ശ്രീലങ്കയിൽ നിന്ന് കടൽ മാർഗം അഭയാർഥികൾ എത്താമെന്ന മുന്നറിയിപ്പ്; കേരള തീരത്ത് ജാഗ്രത.

ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയിൽ നിന്ന് കടൽ മാർഗം അഭയാർഥികൾ ഇന്ത്യയിലേക്ക് ഒളിച്ചു കടക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നു കേരള തീരത്ത് അതീവ ജാഗ്രത. തീവ്ര സ്വഭാവമുള്ള സംഘടനകളിൽപ്പെട്ടവരും നുഴഞ്ഞു കയറാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പും കണക്കിലെടുത്താണ് ജാഗ്രതാ നിർദേശം .

കേരളത്തിന്റെ 583 കിലോമീറ്റർ വരുന്ന തീരമേഖലയിൽ നാവികസേന, കോസ്റ്റ് ഗാർഡ്, തീരദേശ പൊലീസ്, ഫിഷറീസ് എന്നിവയുടെ നേതൃത്വത്തിൽ 24 മണിക്കൂറും കടലിൽ പട്രോളിങ് തുടങ്ങി. മത്സ്യബന്ധന തുറമുഖങ്ങൾ, ഫിഷ് ലാൻഡിങ് സെന്ററുകൾ എന്നിവിടങ്ങളിൽ എത്തുന്ന യാനങ്ങൾ നിരീക്ഷിക്കാൻ രഹസ്യപ്പൊലീസിനെ വിന്യസിച്ചു. ആവശ്യമെങ്കിൽ ബോട്ടുകളിൽ ഉൾപ്പെടെ പരിശോധന നടത്തുമെന്ന് തീരദേശ പൊലീസിന്റെ ചുമതലയുള്ള ഐജിഃ പി. വിജയൻ പറഞ്ഞു.

യാനങ്ങൾ അടുക്കുന്ന എല്ലാ കേന്ദ്രങ്ങളിലും 24 മണിക്കൂറും പൊലീസ് സാന്നിധ്യം ഉണ്ടാകും. മത്സ്യത്തൊഴിലാളി – ബോട്ട് ഉടമ പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ അംഗങ്ങളായ ഹാർബർ സുരക്ഷാ സമിതികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തീരമേഖലയെ 523 ‘ബ്ലൂ ബീറ്റുകൾ’ ആയി തിരിച്ചു പൊലീസ് ഓഫിസർമാർക്കു ചുമതല നൽകി. മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്ന് റിക്രൂട്ട് ചെയ്ത 170 കോസ്റ്റൽ വാർഡന്മാർ ഇവരെ സഹായിക്കും.

വിവിധ ഏജൻസികൾക്കു രഹസ്യ വിവരങ്ങൾ പങ്കുവയ്ക്കാൻ ഇന്നു മുതൽ എല്ലാ ശനിയാഴ്ചകളിലും 18 തീരദേശ പൊലീസ് സ്റ്റേഷനുകളിലും ‘ഇന്റലിജൻസ് ഷെയറിങ് മീറ്റിങ്ങു’കൾ ചേരും. നാവികസേന, കോസ്റ്റ് ഗാർഡ്, ഫിഷറീസ്, തീരദേശ പൊലീസ്, മറ്റു ഇന്റലിജൻസ് ഏജൻസികൾ തുടങ്ങിയവയുടെ പ്രതിനിധികൾ പങ്കെടുക്കും. തമിഴ്നാട് പൊലീസുമായി ദൈനംദിനം ആശയവിനിമയം നടത്തുന്നുണ്ട്. ശ്രീലങ്കയിൽ നിന്ന് നേരത്തെ കേരളത്തിലേക്കു നുഴഞ്ഞു കയറ്റം ഉണ്ടായിട്ടുള്ള വിഴിഞ്ഞം, പൂവാർ, മുനമ്പം മേഖലകളിൽ പ്രത്യേക ജാഗത്രയ്ക്കും നിർദേശമുണ്ട്.

അതിർത്തി പങ്കിടുന്ന ജില്ലകളിലും ജാഗ്രതാ നിർദേശം

ശ്രീലങ്കയിൽ നിന്നു കടൽ മാർഗം തമിഴ്നാട്ടിലെത്തി അവിടെ നിന്നു റോഡ് മാർഗം അഭയാർഥികൾ എത്താൻ സാധ്യതയുണ്ടെന്ന സൂചനയെ തുടർന്നു തമിഴ്നാടുമായി കേരളം അതിർത്തി പങ്കിടുന്ന ജില്ലകളിലും ജാഗ്രതാ നിർദേശം. വർഷങ്ങൾക്കു മുൻപ് ശ്രീലങ്കൻ അഭയാർഥികളെ പുനരധിവസിപ്പിച്ച കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ, ആയിരനല്ലൂർ റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡിന്റെ എസ്റ്റേറ്റുകളിലും നിരീക്ഷണം ഉണ്ടാകും.

Related posts

വേതന വര്‍ദ്ധന ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് സൂചനാ പണിമുടക്ക് നടത്തി സ്വിഗ്ഗി ഡെലിവറി ജീവനക്കാര്‍

Aswathi Kottiyoor

പൊ​തു​വി​ത​ര​ണ രം​ഗ​ത്ത് വി​പ്ല​വം സൃ​ഷ്ടി​ച്ചു​കൊ​ണ്ട് കെ-​സ്റ്റോ​റു​ക​ൾ ഈ ​മാ​സം 14ന് ​തു​റ​ക്കും

ആഴവും പരപ്പും കുറയുന്നു ; വേമ്പനാട്ട്‌ കായലിന്റെ 
സംഭരണശേഷിയിൽ വൻ ഇടിവ്‌

Aswathi Kottiyoor
WordPress Image Lightbox