22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • സ്വകാര്യ ബസ്സുടമകൾ പിടിവാശി ഉപേക്ഷിക്കണം: മന്ത്രി ആന്റണി രാജു
Kerala

സ്വകാര്യ ബസ്സുടമകൾ പിടിവാശി ഉപേക്ഷിക്കണം: മന്ത്രി ആന്റണി രാജു

സ്വകാര്യ ബസ്സുടമകൾ പിടിവാശി ഉപേക്ഷിച്ച് സമരത്തിൽ നിന്ന് പിൻമാറണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടു. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ബസ് ചാർജ് വർധിപ്പിക്കുവാൻ തീരുമാനിച്ചതാണ്. ബുധനാഴ്ച ചാർജ് വർദ്ധനവ് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി പറഞ്ഞു.
ബസുടമകളുമായും ബന്ധപ്പട്ട മറ്റെല്ലാവരുമായും ചർച്ച ചെയ്താണ് ചാർജ് വർദ്ധനവ് തത്വത്തിൽ അംഗീകരിച്ചത്. ബസുടമസംഘടനാ പ്രതിനിധികൾക്ക് കൂടുതൽ എന്തെങ്കിലും പറയാനുണ്ടെങ്കിൽ കേൾക്കാൻ സന്നദ്ധനാണെന്നു മന്ത്രി പറഞ്ഞു.
ബസ് ചാർജിനോടൊപ്പം ഓട്ടോ ടാക്‌സി ചാർജ്ജ് വർദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയെ തുടർന്ന് തൊഴിലാളികൾ സർക്കാരിനെ വിശ്വാസത്തിലെടുത്തിട്ടുണ്ട്. ബസുടമകൾ അവസാനത്തെ സമരായുധം ആദ്യം തന്നെ പ്രയോഗിക്കുകയാണെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥികളുടെ പരീക്ഷയും ജനങ്ങളുടെ ബുദ്ധിമുട്ടും പരിഗണിച്ച് സമരത്തിൽ നിന്ന് ബസുടമകൾ പിൻമാറണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

Related posts

ഒ​രു രാ​ജ്യം ഒ​രു ചാ​ർ​ജ​ർ പ​രി​ഗ​ണ​ന​യി​ലെ​ന്ന് കേ​ന്ദ്രം

Aswathi Kottiyoor

വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​ക്ക് 30 കോ​ടി

Aswathi Kottiyoor

കു​ടും​ബ​ശ്രീക്ക് ഇ​നി ഡെ​ലി​വ​റി വാ​നും

Aswathi Kottiyoor
WordPress Image Lightbox