ഇരിട്ടി : രണ്ടു ദിവസം നീണ്ടുനിൽക്കുന്ന പ്രഗതി സർഗ്ഗോത്സവത്തിന് തുടക്കമായി. ഇരിട്ടി പ്രഗതി വിദ്യാനികേതനിൽ വർഷങ്ങളായി നടത്തിവരാറുള്ള ഒരാഴ്ച നീണ്ടുനിന്നിരുന്ന സർഗ്ഗോത്സവം കൊറോണാ വ്യാപനവും അടച്ചിടലും കാരണം രണ്ടു വർഷമായി മുടങ്ങിക്കിടക്കുകയായിരുന്നു. ഇത്തവണ കായിക മത്സരങ്ങൾ ഒഴിവാക്കി കലാ സാഹിത്യ മത്സരങ്ങൽ മാത്രമാക്കി രണ്ടു ദിവസമാക്കി ചുരുക്കുകയായിരുന്നു. വെള്ളിയാഴ്ച നടന്ന കലാ മത്സരങ്ങളുടെ ഉദ്‌ഘാടനം കവിയും ഗാനരചയിതാവും നാടക പ്രവർത്തകനും നടനുമായ ജോയ് തോമസ് നിർവഹിച്ചു. സർഗ്ഗോത്സവം ജനറൽ കൺവീനർ കെ. മനോജ് അദ്ധ്യക്ഷത വഹിച്ചു. പ്രഗതി പ്രിൻസിപ്പാൾ വത്സൻ തില്ലങ്കേരി പ്രസംഗിച്ചു. വൈസ് പ്രിൻസിപ്പാൾ കെ. രതീശൻ സ്വാഗതവും പ്രഗതി സാംസ്‌കാരിക സമിതി ജനറൽ സിക്രട്ടറി നിവേദിത നന്ദിയും പറഞ്ഞു. ശനിയാഴ്ച രാവിലെ 11 മണിക്ക് പ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിപ്പാട്, മഴവിൽ മനോരമ സീസൺ ടു വിലൂടെ പ്രശസ്തനായ അനുഗ്രഹ് ആറളം എന്നിവർ സർഗ്ഗോത്സവ വേദിയിലെത്തും. ഉച്ചക്ക് ശേഷം റിഥമിക് കണ്ണൂരിന്റെ ഗാനമേളയും നടക്കും.
previous post