23.4 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കെ-​റെ​യി​ൽ തി​ങ്ക​ളാ​ഴ്ച സു​പ്രീം​കോ​ട​തി​യി​ൽ
Kerala

കെ-​റെ​യി​ൽ തി​ങ്ക​ളാ​ഴ്ച സു​പ്രീം​കോ​ട​തി​യി​ൽ

സം​സ്ഥാ​നത്തെ കെ-റെയിൽ സർവേക്കെതിരായ ഹർജി തി​ങ്ക​ളാ​ഴ്ച സു​പ്രീം കോ​ട​തി​പരിഗണിക്കും. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​വേ തു​ട​രാ​മെ​ന്ന ഹൈ​ക്കോ​ട​തി വി​ധി ചോ​ദ്യം​ചെ​യ്ത് ആ​ലു​വ സ്വ​ദേ​ശി സു​നി​ൽ ജെ. ​അ​റ​കാ​ല​നാ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

സ​ർ​വേ ന​ട​പ​ടി​ക​ൾ ഉ​ട​ൻ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നാ​ണ് ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ജ​സ്റ്റീസ് എം.​ആ​ർ. ഷാ ​അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഹ​ർ‌​ജി പ​രി​ഗ​ണി​ക്കും.

അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ങ്ങ​ളി​ലും കെ-​റെ​യി​ൽ വി​രു​ദ്ധ പ്ര​തി​ഷേ​ധ​ങ്ങ​ൾ ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. കോ​ട്ട​യം ന​ട്ടാ​ശേ​രി​യി​ലും എ​റ​ണാ​കു​ളം മാ​മ​ല​യി​ലും ഇ​ന്ന് കെ-​റെ​യി​ൽ സ​ര്‍​വേ​ക്കെ​തി​രാ​യ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് അ​ര​ങ്ങേ​റി​യ​ത്. പോ​ലീ​സ് സ​ന്നാ​ഹ​ത്തി​ന്‍റെ കാ​വ​ലി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥാ​പി​ച്ച അ​തി​ര​ട​യാ​ള​ക്ക​ല്ലു​ക​ൾ പ്ര​തി​ഷേ​ധ​ക്കാ​ർ പി​ഴു​തെ​ടു​ത്തതോ​ടെ കോ​ട്ട​യ​ത്ത് സ​ർ​വേ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​ച്ചു.

Related posts

സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികൾ നേട്ടങ്ങൾ വെട്ടിപ്പിടിക്കുന്നതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു

Aswathi Kottiyoor

കൊടും ചൂടിൽനിന്ന് ആശ്വാസം, സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യത; കൂടുതൽ മഴ തെക്കൻ കേരളത്തിൽ

Aswathi Kottiyoor

അർധ അതിവേഗ റെയിൽ: രൂപകൽപ്പനയിലും ബദൽ

Aswathi Kottiyoor
WordPress Image Lightbox