ഇരിട്ടി : മാതൃവിദ്യാലയത്തിന് സ്‌നേഹസമ്മാനമായി ഫര്‍ണിച്ചര്‍ നല്‍കി പാല സ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മ മാതൃകയായി. പാല ഗവ ഹയര്‍സെക്കന്ററി സ്‌കൂളിലെ 1981-82 എസ്എസ്എല്‍സി ബാച്ച് പൂര്‍വവിദ്യാര്‍ത്ഥികളാണ് ഫര്‍ണിച്ചര്‍ നല്‍കിയത്. അന്താരാഷ്ട്ര വിദ്യാലയ പദ്ധതിയുടെ ഭാഗമായി പാഠ്യ പാഠ്യേതര മേഖലയില്‍ ഉണ്ടായ മുന്നേറ്റത്തിന്റെ ഭാഗമായി ധാരാളം കുട്ടികള്‍ പാല ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വര്‍ദ്ധിച്ചിരുന്നു. അവര്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കുന്നതിന്റെ ഭാഗമായാണ് 1981-82 ബാച്ചുകാര്‍ ഫര്‍ണിച്ചര്‍ നല്‍കിയത്.
1981-82 ബാച്ച് കണ്‍വീനര്‍ ടി.കെ.രമേശ് ബാബു, ചന്ദ്രന്‍ തില്ലങ്കേരി, ബേബി ജോര്‍ജ്, ടി.വി.രാജരത്‌നന്‍, പി.സുരേന്ദ്രന്‍, വേണു മുല്ലപ്പള്ളി, ഷാഹുല്‍ ഹമീദ്, കെ.കെ.വത്സല, സി.കെ.പാറുക്കുട്ടി, പി.വി.സുഭദ്ര എന്നിവരില്‍ നിന്ന് സ്‌കൂള്‍ പ്രധാന അധ്യാപകന്‍ പി.എം.കേശവന്‍, പ്രിന്‍സിപ്പല്‍ പി.വി.വിനോദ്, പിടിഎ പ്രസിഡന്റ് കെ.കെ.വിനീന്ദ്രന്‍, സി.അബ്ദുള്‍ അസീസ്, ഏ.കെ.ഹസ്സന്‍, സി.എ.അബ്ദുള്‍ ഗഫൂര്‍, കെ.വി.രഞ്ജിത്ത് കുമാര്‍ എന്നവര്‍ ഫര്‍ണിച്ചര്‍ ഏറ്റുവാങ്ങി.