പേരാവൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത തൊഴിലാളി യൂണിയന് പേരാവൂര്‍ മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന കാല്‍നട പ്രചരണ ജാഥ പേരാവൂരില്‍ സമാപിച്ചു.സമാപന സമ്മേളനം സിപിഐഎം പേരാവൂര്‍ ലോക്കല്‍ സെക്രട്ടറി കെ എ രജീഷ് ഉദ്ഘാടനം ചെയ്തു.കെ മുസ്തഫ അധ്യക്ഷനായി.ജാഥാ ലീഡര്‍ കെ.ജെ ജോയിക്കുട്ടി, പി കരുണാകരന്,കെ. ആര് സജീവന്, യു.വി അനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.