26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കുടുംബശ്രീ ദേശീയ നഗര ഉപജീവനമിഷൻ സ്‌പാർക്ക് റാങ്കിംഗിൽ കേരളം ഒന്നാമത്
Kerala

കുടുംബശ്രീ ദേശീയ നഗര ഉപജീവനമിഷൻ സ്‌പാർക്ക് റാങ്കിംഗിൽ കേരളം ഒന്നാമത്

കുടുംബശ്രീ- ദേശീയ നഗര ഉപജീവനമിഷൻ സ്‌പാർക്ക് റാങ്കിംഗിൽ കേരളത്തിന് ഒന്നാംസ്ഥാനം. ആദ്യമായാണ് കേരളം സ്‌പാർക്ക് റാങ്കിംഗിൽ ഒന്നാമതെത്തുന്നത്. പദ്ധതി നിർവ്വഹണത്തിന്റെ മികവ് പരിഗണിച്ച് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ദേശീയ തലത്തിൽ എല്ലാ വർഷവും സംസ്ഥാനങ്ങൾക്ക് സ്‌പാർക്ക് റാങ്കിംഗ് അവാർഡുകൾ നൽകിവരുന്നു.

2018-19 സാമ്പത്തിക വർഷം കേരളത്തിന് രണ്ടാംസ്ഥാനവും 2019-20 വർഷം മൂന്നാംസ്ഥാനവും ലഭിച്ചു. 2020-21 സാമ്പത്തിക വർഷത്തെ സ്‌പാർക്ക് റാങ്കിംഗിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിക്കുന്നത്. 20 കോടി രൂപയാണ് സമ്മാനത്തുക. നഗര ദരിദ്രരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള ദേശീയ നഗര ഉപജീവനമിഷൻ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നത് കുടുംബശ്രീ മിഷനാണ്. നഗരസഭകളുടേയും കുടുംബശ്രീ സംവിധാനത്തിന്റേയും സഹകരണത്തോടെ 93 നഗരസഭകളിലും 2015 മുതൽ പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്.

Related posts

എസ്‌സി, എസ്‌ടി സംവരണ കാലാവധി നീട്ടൽ: എതിർ ഹർജികൾ സുപ്രീംകോടതി നവംബർ 2ന്‌ പരിഗണിക്കും

Aswathi Kottiyoor

ദേ​ശീ​യ പു​ര​സ്കാ​ര​ത്തി​ൽ തി​ള​ങ്ങി മ​ല​യാ​ളം; അ​യ്യ​പ്പ​നും കോ​ശി​ക്കും നാ​ല് അ​വാ​ർ​ഡ്

Aswathi Kottiyoor

വന്യജീവി ആക്രമണം തടയാൻ 24 കോടിയുടെ കിഫ്ബി പദ്ധതി

Aswathi Kottiyoor
WordPress Image Lightbox