23.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • പണിമുടക്കിന്‌ ഒരുങ്ങി ; കേരളം രണ്ടുനാൾ സ്‌തംഭിക്കും
Kerala

പണിമുടക്കിന്‌ ഒരുങ്ങി ; കേരളം രണ്ടുനാൾ സ്‌തംഭിക്കും

ജനങ്ങളെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി ട്രേഡ്‌ യൂണിയനുകൾ ആഹ്വാനം ചെയ്‌ത ദ്വിദിന ദേശീയ പണിമുടക്കിനുള്ള ഒരുക്കം പൂർത്തിയായതായി ട്രേഡ്‌ യൂണിയൻ സംയുക്ത സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിങ്കൾ രാവിലെ ആറുമുതൽ ബുധൻ രാവിലെ ആറുവരെയുള്ള പണിമുടക്കിൽ സംസ്ഥാനം നിശ്ചലമാകും. സംസ്ഥാനത്ത്‌ 22 ട്രേഡ്‌ യൂണിയൻ പണിമുടക്കിൽ അണിചേരും.മോട്ടോർ മേഖലയിലുള്ളവർ പണിമുടക്കുന്നതിനാൽ വാഹനം ഓടില്ല. സ്വകാര്യ വാഹനങ്ങളും സഹകരിക്കും.കടകമ്പോളങ്ങൾ അടഞ്ഞുകിടക്കും. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കാതെയും ട്രെയിൻ യാത്ര ഒഴിവാക്കിയും പൊതുജനം പണിമുടക്കിനോട്‌ സഹകരിക്കണമെന്ന്‌ യൂണിയൻ ഭാരവാഹികൾ അഭ്യർഥിച്ചു. ആശുപത്രി,ആംബുലൻസ്‌, മരുന്നുകട, പാൽ, പത്രം തുടങ്ങി അവശ്യസർവീസുകളെ ഒഴിവാക്കിയിട്ടുണ്ട്‌.

കർഷക, കർഷകത്തൊഴിലാളി സംഘടനകളും കേന്ദ്ര–- സംസ്ഥാന സർവീസ്‌ സംഘടനകളും അധ്യാപക സംഘടനകളും ബിഎസ്‌എൻഎൽ, എൽഐസി, ബാങ്ക്‌ ജീവനക്കാരുടെ സംഘടനകളും തുറമുഖ തൊഴിലാളികളും പണിമുടക്കിൽ അണിചേരും. വ്യാപാര മേഖലയിലെ സംഘടനകളോടും ചേംബർ ഓഫ്‌ കൊമേഴ്‌സിനോടും സഹകരിക്കണമെന്ന്‌ അഭ്യർഥിച്ചു. തൊഴിലാളികളും ജീവനക്കാരും പണിമുടക്ക്‌ നോട്ടീസ്‌ നൽകി.

പണിമുടക്കിനു മുന്നോടിയായി ശനിയും ഞായറും പന്തംകൊളുത്തി പ്രകടനങ്ങളും വിളംബര ജാഥകളും സംഘടിപ്പിക്കും. പണിമുടക്ക്‌ ദിവസങ്ങളിൽ പൂർണസമയം തൊഴിലാളികൾ സമരകേന്ദ്രങ്ങളിൽ അണിനിരക്കും. ഓരോ ജില്ലയിലും 25ൽ കുറയാത്ത സമരകേന്ദ്രങ്ങൾ തുറക്കും. രാവിലെ ഒമ്പതിന്‌ എല്ലാ കേന്ദ്രത്തിലേക്കും പ്രതിഷേധ റാലികൾ സംഘടിപ്പിക്കും. ആനത്തലവട്ടം ആനന്ദൻ, കെ എസ്‌ സുനിൽകുമാർ (സിഐടിയു), ആർ ചന്ദ്രശേഖരൻ, വി ജെ ജോസഫ്‌ (ഐഎൻടിയുസി), കെ പി രാജേന്ദ്രൻ, ജെ ഉദയഭാനു, മീനാങ്കൽ കുമാർ (എഐടിയുസി), എം റഹ്‌മത്തുള്ള, മാഹീൻ അബൂബക്കർ (എസ്‌ടിയു), സോണിയ ജോർജ്‌ (സേവ) എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Related posts

മദനി രാജ്യസുരക്ഷയെ ബാധിക്കുന്ന കേസിലെ പ്രതി, കേരളത്തിലേക്ക് വരാൻ അനുവദിക്കരുത്- കര്‍ണാടകം.

Aswathi Kottiyoor

വേ​ഗ റെ​യി​ൽ 955.13 ഹെ​ക്ട​ർ ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ ധാ​ര​ണ

Aswathi Kottiyoor

വ്യാപാരദിനാഘോഷവും അനുമോദനവും

Aswathi Kottiyoor
WordPress Image Lightbox