ഇന്ധനവില വര്‍ധന പച്ചക്കറി വിപണിയെ പൊള്ളിയ്ക്കുന്നു. ജനങ്ങളെ എരിതീയിൽനിന്ന് വറചട്ടിയിലേക്ക് വലിച്ചെറിയുകയാണ് കേന്ദ്ര സർക്കാർ. കോവിഡ് മഹാമാരിയും വിലക്കയറ്റവും കൊണ്ട് പൊറുതിമുട്ടിയ ജനങ്ങൾക്കുമേൽ നിത്യേനയെന്നോണം പുതിയ ദുരിതങ്ങൾ കെട്ടിവയ്‌ക്കാൻ മോഡി സർക്കാരിന് ഒട്ടും മടിയില്ല. ജനങ്ങളുടെ ദുരിതം നാൾക്കുനാൾ വർധിക്കുന്നത് തങ്ങൾക്ക് പ്രശ്‌നമല്ലെന്ന മട്ടിലാണ് കേന്ദ്രത്തിന്റെ പെരുമാറ്റം.
കോയമ്പത്തൂരിൽ നിന്നടക്കം നാഷണൽ പെർമിറ്റ് ലോറികളിലാണ് കൂടുതലും പച്ചക്കറി എത്തിക്കുന്നത്. ഇന്ധനവില വർധനവിനെ തുടർന്ന് ഒരു വർഷത്തിനിടെ ലോറിക്കൂലി മാത്രം 5000 രൂപയുടെ വർധനവാണ് ഉണ്ടായത്. മൈസൂർ, കോയമ്പത്തൂർ, ഊട്ടി എന്നിവിടങ്ങളിൽ നിന്നും പച്ചക്കറി വരുന്നുണ്ട്. തിരുനെൽവേലിയിൽ 70 രൂപയക്ക് ലഭിച്ചിരുന്ന പച്ചക്കറിക്ക് ഇപ്പോൾ 150 രൂപ വരെയായി. ഇങ്ങനെ അടിക്കടി വില കൂടി കഴിഞ്ഞാൽ എല്ലാ സാധനങ്ങൾക്കും വില വർധിക്കും. ഇന്ധന ചെലവും, വാഹനത്തിന്റെ പണികളും, ഡ്രൈവറുടെയും, സഹായിയുടെയും ചെലവും കൊടുത്തുകഴിഞ്ഞാൽ ലാഭം ഒന്നും കാണില്ല.
009451