23.4 C
Iritty, IN
September 24, 2024
  • Home
  • Kerala
  • കിൻഫ്രയും വളർച്ചയുടെ പാതയിൽ
Kerala

കിൻഫ്രയും വളർച്ചയുടെ പാതയിൽ

കേരളത്തെ വ്യവസായസൗഹൃദ സംസ്ഥാനമാക്കി മാറ്റാൻ സംസ്ഥാന സർക്കാർ സ്വീകരിച്ച നയങ്ങൾ ഫലം കണ്ടു തുടങ്ങി. വ്യവസായ സ്ഥാപനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്ന ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകളിൽ പുതിയ സ്ഥാപനങ്ങൾ പലതും രജിസ്റ്റർ ചെയ്യുന്നു. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്ന ഏജൻസി എന്ന നിലയിൽ കിൻഫ്രയും മാറ്റത്തിന്റെ പാതയിലാണ്. 21 സ്ഥാപനങ്ങളാണ്‌ ഇതുവരെ ഇളമണ്ണൂർ കിൻഫ്രയിൽ പ്രവർത്തിച്ചിരുന്നത്‌. പുതിയതായി 40 കമ്പനികളുടെ രജിസ്‌ട്രേഷൻ നടപടികൾ നടക്കുകയാണ്‌.

ഭൂമി, വെള്ളം, വൈദ്യുതി, റോഡ് എന്നീ അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തി. ഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കാൻ കെപി റോഡിൽ നിന്നുള്ള റോഡ് വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ പാകത്തിൽ വീതി കൂട്ടി ടാർ ചെയ്തു. ജലക്ഷാമത്തിന് പരിഹാരമായി. കിൻഫ്രയുടെ കോമ്പൗണ്ടിലുള്ള കിണറ്റിൽ നിന്നും വെള്ളം പമ്പ് ചെയ്ത് കമ്പനികൾക്ക് യഥേഷ്ടം ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ വാട്ടർ ടാങ്ക് സ്ഥാപിച്ചു. കൂടാതെ വാട്ടർ അതോറിറ്റിയുടെ ഉടമസ്ഥതയിൽ കിളിക്കോടുള്ള വാട്ടർ ടാങ്കിൽ നിന്ന് വെള്ളം എത്തിക്കാനുള്ള പൈപ്പ് ലൈൻ പണികൾ അന്തിമഘട്ടത്തിലാണ്. അത് കൂടി പൂർത്തീകരിക്കുന്നതോടെ ജലക്ഷാമത്തിന് ശാശ്വത പരിഹാരമാവും.

ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ച്‌ മാലിന്യ സംസ്കരണം കുറ്റമറ്റതാക്കി. ഊർജ പ്രതിസന്ധിക്ക് പരിഹരമായി ഉയർന്ന ക്ഷമതയുള്ള നിരവധി ട്രാൻസ്ഫോർമറുകൾ കമ്പനിക്കകത്ത് സ്ഥാപിച്ച് വൈദ്യുതി തടസമില്ലാതെ നൽകാൻ കെഎസ്ഇബി തയാറായിക്കഴിഞ്ഞു. കോവിഡ് മഹാമാരിയെത്തുടർന്ന് മന്ദീഭവിച്ചു കിടന്ന ചെറുകിട വ്യവസായ എസ്റ്റേറ്റുകളിലെ കമ്പനികളെല്ലാം പൂർണതോതിൽ പ്രവർത്തിച്ചു തുടങ്ങി. വ്യവസായ എസ്റ്റേറ്റിൽ ഫുഡ് പ്രോസസിങ്‌ സ്ഥാപനങ്ങളും മറ്റ് പൊതുവിഭാഗത്തിൽപ്പെട്ട വ്യവസായ സ്ഥാപനങ്ങളും രണ്ടുവിഭാഗങ്ങളായാണ് പ്രവർത്തിക്കുന്നത്. കോവിഡ് കാലത്ത് വ്യവസായ സ്ഥാപനങ്ങൾക്ക് ഒട്ടേറെ ഇളവുകളാണ് സർക്കാർ നൽകിയിരുന്നത്.

Related posts

കടന്നുപോയത് അതിചൂടൻ മാർച്ച്, മഴയും കുത്തനെ കുറഞ്ഞു

Aswathi Kottiyoor

അമ്മയേയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി

Aswathi Kottiyoor

ലഹരിക്കെതിരേ സംരക്ഷണ ശൃംഖല: ഒരുക്കങ്ങൾ പൂർത്തിയാകുന്നു

Aswathi Kottiyoor
WordPress Image Lightbox