രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടുന്നു. വെള്ളിയാഴ്ച പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വർധിക്കുന്നത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് 106.08 രൂപയും ഡീസലിന് 94 രൂപയുമായിരിക്കും.
നാലു മാസത്തിനുശേഷം മൂന്ന് തവണയായി പെട്രോള്‍ ലിറ്ററിന് 2.50 രൂപയും ഡീസലിന് 2.45 രൂപയുമാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ ദിവസം ഗാര്‍ഹികാവ ശ്യത്തിനുള്ള പാചകവാതക സിലിണ്ടർ വില 50 രൂപയും വർധിപ്പിച്ചിരുന്നു.