23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഇന്ന്‌ ലോക ജലദിനം ; ചൂടേറി; മഴയില്ല, കൃഷി ചുരുങ്ങുന്നു
Kerala

ഇന്ന്‌ ലോക ജലദിനം ; ചൂടേറി; മഴയില്ല, കൃഷി ചുരുങ്ങുന്നു

ഉയർന്ന താപനിലയും മഴയുടെ കുറവും കേരളത്തിലെ കാർഷികമേഖലയ്‌ക്ക്‌ വില്ലനാകുന്നു. നെല്ല്‌ ഉൾപ്പെടെയുള്ള കാർഷികവിളകൾ നാശത്തിലേക്ക്‌ നീങ്ങുന്നതായി ജലവിഭവ വികസന വിനിയോഗകേന്ദ്രം (സിഡബ്ല്യുആർഡിഎം) നടത്തിയ പഠനത്തിൽ വ്യക്തമാകുന്നു.

2011 മുതൽ 2040 വരെ കാലയളവിൽ നെല്ല്‌, പച്ചക്കറികൾ, കാപ്പി, സുഗന്ധവ്യഞ്‌ജനങ്ങൾ തുടങ്ങിയവയുടെ വിളവിൽ ആറ്‌ മുതൽ 33 ശതമാനംവരെ കുറവാണ്‌ കണക്കാക്കുന്നത്‌. ഡയറക്ടർ ഡോ. മനോജ്‌ സി സാമുവലിന്റെ മേൽനോട്ടത്തിൽ ലാൻഡ്‌ ആൻഡ്‌ വാട്ടർ മാനേജ്‌മെന്റ്‌ വിഭാഗം മേധാവി ഡോ. യു സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പഠനം. കുറഞ്ഞ മഴയും ഉയർന്ന അൾട്രാവയലറ്റ്‌ സൂചികയും മൂലം മണ്ണിന്റെ താപനില ഒന്നുമുതൽ നാല്‌ ഡിഗ്രി സെൽഷ്യസ്‌ വരെ വർധിക്കുന്നു. ഇതിനൊപ്പമാണ്‌ മഴക്കുറവ്‌. ഇലയുടെ വലിപ്പവും ഭാരവും കുറയുക, വളർച്ച മുരടിപ്പ്‌ എന്നിവയാണ്‌ മാറ്റങ്ങൾ. ഇതോടെ പ്രകാശസംശ്ലേഷണം കുറയുന്ന ഇലകൾ ചുരുങ്ങി ക്രമേണ കരിയുന്നു.
മഴ കുറവ് 33 ശതമാനം
സംസ്ഥാനത്ത്‌ ജനുവരി, ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിൽ ലഭ്യമായ മഴ ദീർഘകാല ശരാശരിയിലും 33 ശതമാനം കുറവാണ്‌. ഇടുക്കിയിലും പത്തനംതിട്ടയിലും ഒഴികെ മറ്റെല്ലാ ജില്ലകളിലും 60 ശതമാനം കുറവുണ്ടായി. മലപ്പുറം, കണ്ണൂർ, പാലക്കാട്‌, തൃശൂർ, വയനാട്‌ എന്നിവിടങ്ങളിൽ ഈ കാലയളവിൽ മഴ ലഭിച്ചില്ല.

വേനൽ മഴ തുടരും
സംസ്ഥാനത്ത്‌ മാർച്ച്‌ ഒന്നുമുതൽ 21 വരെ ശരാശരി 19.3 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്ത്‌ 21.9 മില്ലി മീറ്റർ ലഭിച്ചു. 14 ശതമാനം വർധന. കണ്ണൂർ, ഇടുക്കി, കൊല്ലം, പാലക്കാട്‌, തിരുവനന്തപുരം, തൃശൂർ ഒഴിച്ചുള്ള ജില്ലകളിലാണ്‌ അധിക മഴ ലഭിച്ചത്‌. പത്തനംതിട്ട, കാസർകോട്‌ ജില്ലകളിലാണ്‌ കൂടുതൽ മഴ. തിങ്കളാഴ്‌ച പാലക്കാട്ട്‌ ഉയർന്ന താപനില 35.8 ഡിഗ്രിയും തിരുവനന്തപുരത്ത്‌ 35.5 ഡിഗ്രിയുമായിരുന്നു. ചൊവ്വ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്‌, കാസർകോട്‌ ഒഴിച്ചുള്ള ജില്ലകളിൽ നേരിയ മഴയുണ്ടാകും. കേരള, കർണാടക, ലക്ഷദ്വീപ്‌ തീരങ്ങളിൽ മീൻപിടിത്തത്തിന്‌ തടസ്സമില്ല.

Related posts

കാര്‍ഷികനിയമവും വൈദ്യുതിബില്ലും പിന്‍വലിക്കണം:ഭാരത്‌ ബന്ദ്‌ നാളെ.

Aswathi Kottiyoor

തലശ്ശേരിയിൽ സ്ത്രീകളുടെ രാത്രി നടത്തം മെയ്‌ 9ന്

ബഫര്‍സോണ്‍; ഇളവ് തീരുമാനിക്കേണ്ടത് സുപ്രീം കോടതി;അന്തിമ ഉത്തരവ് വിശദ പരിശോധനക്ക് ശേഷം-വനം പരിസ്ഥിതി മന്ത്രാലയം*

Aswathi Kottiyoor
WordPress Image Lightbox