പാതയോരങ്ങളില്‍ നിന്നും കൊടി തോരണങ്ങള്‍ നീക്കുന്നതില്‍ സര്‍വകക്ഷിയോഗം വിളിച്ച നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. കോടതി ഉത്തരവ് മറികടന്നാണ് കൊടി തോരണങ്ങള്‍ക്ക് അനുമതി നല്‍കുന്നത്. ഇതാണ് സമീപനമെങ്കില്‍ പുതിയ കേരളമെന്ന് പറയരുതെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
സിപിഎം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കൊച്ചി നഗരത്തിലൂടെ വ്യാപകമായി കൊടിതോരണങ്ങള്‍ തൂക്കിയിരുന്നു. ഇതേതുടര്‍ന്നാണ് കോടതി വിമര്‍ശനവുമായി രംഗത്തെത്തിയത്. ഒരു ഭരണകക്ഷി തന്നെ ഇങ്ങനെ ചെയ്താല്‍ എന്താണ് നാടിന്റെ അവസ്ഥയെന്ന് കോടതി ചോദിച്ചു. കൊടി തോരണങ്ങള്‍ ഉടന്‍തന്നെ നീക്കം ചെയ്യാന്‍ കൊച്ചി കോര്പ്പറേഷന് കോടതി നിര്‍ദേശം നല്കി.
ഇതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി സര്‍വകക്ഷിയോഗം വിളിച്ചത്. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്. ഇതേക്കുറിച്ച് കോടതിയില്‍ പറയാന്‍ ഒരു രാഷ്ട്രിയ പാര്‍ട്ടിയും ധൈര്യം കാണിച്ചില്ലെന്നും കോടതി കുറ്റപ്പെടുത്തി.