23 C
Iritty, IN
July 15, 2024
  • Home
  • Kerala
  • ഡോ. ശോശാമ്മ ഐപ്പ് പത്മശ്രീ സ്വീകരിച്ചു; എത്താനാകാതെ റാബിയ.
Kerala

ഡോ. ശോശാമ്മ ഐപ്പ് പത്മശ്രീ സ്വീകരിച്ചു; എത്താനാകാതെ റാബിയ.

ഇക്കൊല്ലത്തെ പത്മ പുരസ്കാരങ്ങളുടെ ആദ്യ ഘട്ട വിതരണം രാഷ്ട്രപതി റാംനാഥ് കോവിന്ദ് നിർവഹിച്ചു. വെച്ചൂർ പശു സംരക്ഷണത്തിനു ചുക്കാൻ പിടിച്ചതിലൂടെ പത്മശ്രീ ലഭിച്ച ഡോ. ശോശാമ്മ ഐപ്പ് ഉൾപ്പെടെയുള്ളവർ പുരസ്കാരം സ്വീകരിച്ചു. മറ്റൊരു പത്മശ്രീ ജേതാവ് സാക്ഷരതാപ്രവർത്തക കെ.വി.റാബിയയ്ക്ക് ഇന്നലെ എത്താനായില്ല.

മുൻ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിനു മരണാനന്തരം ലഭിച്ച പത്മവിഭൂഷൺ ബഹുമത‌ി മക്കൾ ഏറ്റുവാങ്ങി. കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഗുലാം നബി ആസാദ്, ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ, മുൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ രാജീവ് മെഹ്ഋഷി, പാരാലിംപ്യൻ ദേവേന്ദ്ര ഝജാരിയ (ജാവലിൻ), സീറം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സൈറസ് പൂനാവാല തുടങ്ങിയവർ പത്മഭൂഷൺ സ്വീക‌രിച്ചു. 128 പത്മ പുരസ്കാരങ്ങളിൽ 64 എണ്ണമാണു സമ്മാനിച്ചത്. രണ്ടാം ഘട്ടം 28നു നടക്കും.

Related posts

തീർഥാടന ടൂറിസം പദ്ധതി: പള്ളിക്കുന്ന് ശ്രീ മൂകാബിക ക്ഷേത്രത്തിന് രണ്ടര കോടി അനുവദിച്ചു

Aswathi Kottiyoor

ക്രൂ​ഡ് വി​ല താ​ഴെ, ഇ​ന്ത്യ​യി​ൽ മു​ക​ളി​ൽ: ജ​നം പെ​രു​വ​ഴി​യി​ൽ

Aswathi Kottiyoor

റോഡ് 6 മാസത്തിനകം തകർന്നാൽ വിജിലൻസ് അന്വേഷിക്കണം.*

Aswathi Kottiyoor
WordPress Image Lightbox