24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചു
Kerala

രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചു

രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 85 പൈസയും കൂട്ടി.അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് മരവിപ്പിച്ചിരുന്ന ഇന്ധന വിലയാണ് കൂട്ടിയിരിക്കുന്നത്. 137 ദിവസത്തിന് ശേഷമാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്. വില വര്‍ധന ഇന്ന് പ്രാബല്യത്തില്‍ വരുമെന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചു.

കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 105.18 രൂപയും ഡീസലിന് 92.40 രൂപയുമാണ് പുതിയ വില. തിരുവനന്തപുരത്ത് പെട്രോളിന് 107.31 രൂപയും ഡീസലിന് 94.41 രൂപയുമാണ് വില. കോഴിക്കോട്ട് പെട്രോള്‍ 105.45 രൂപയും ഡീസലിന് 92.61 രൂപയുമാണ് നിരക്ക്.

2021 നവംബറില്‍ ദീപാവലിയോട് അനുബന്ധിച്ചായിരുന്നു രാജ്യത്ത് അവസാനമായി ഇന്ധന വിലയില്‍ വര്‍ധന വരുത്തിയത്

Related posts

കാഞ്ഞിരപുഴ വർക്ക് ഷോപ്പിൽ നിർത്തിയിട്ടിരുന്ന അംബാസഡർ കാറിന് തീപിടിച്ചു

Aswathi Kottiyoor

പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാൻ 17 വരെ അപേക്ഷിക്കാം

Aswathi Kottiyoor

പാഠ്യപദ്ധതിയിൽ നീന്തൽ ഉൾപ്പെടുത്തണം; പൊതുസ്ഥലത്തെ കിണറിന് ഭിത്തി വേണം

Aswathi Kottiyoor
WordPress Image Lightbox